മനസ്സ് വായിയ്ക്കാൻ പറ്റുമോ.വണ്ടി ഓടിയ്ക്കുന്നതും ഇതും തമ്മിൽ എന്ത് ബന്ധം എന്ന് പെട്ടെന്ന് തോന്നിയേക്കാം.പക്ഷെ ബന്ധമുണ്ട്.നമ്മൾ വണ്ടിയോടിയ്ക്കുമ്പോൾ പലപ്പോഴും, എന്നല്ല ,എല്ലായ്‌പ്പോഴും വണ്ടിയുമായി നിരത്തിലിറങ്ങുന്ന മറ്റ് ഡ്രൈവർമാരുടെയും കാൽനടയാത്രക്കാരുടെയും മനോവ്യാപാരങ്ങളെപ്പറ്റി ഒരു ഉൾക്കാഴ്ച ഉണ്ടാവേണ്ടത് ആവശ്യമാണ്. അതേ പോലെ നമ്മൾ എന്തുചെയ്യാൻ പോകുന്നു എന്ന് അവർക്കും ബോധ്യമാകേണ്ടതുണ്ട്.ഇതിന് നമ്മെയും അവരെയും സഹായിയ്ക്കുന്നത് വിവിധങ്ങളായ സിഗ്നലുകളാണ്. അവയെ പറ്റി ലേണേഴ്‌സ് ടെസ്റ്റിന് പങ്കെടുക്കുന്നതിന് മുൻപായി വിശദമായി നാം പഠിയ്ക്കുന്നുണ്ട്.
അങ്ങനെ പഠിയ്ക്കുന്ന സിഗ്നലുകൾ പൂർണ്ണമായും പ്രയോഗത്തിൽ വരുത്തിക്കൊണ്ട് മാത്രമേ നാം വണ്ടി ഓടിയ്ക്കാവൂ.ചിലരുണ്ട് ,സിഗ്നലുകൾ കൊടുക്കേണ്ടിടത്ത് സിഗ്നൽ കൊടുക്കില്ല.അല്ലെങ്കിൽ പെട്ടെന്ന് സിഗ്നൽ കൊടുക്കുകയും മറ്റ് ഡ്രൈവർമാർക്കോ വഴിയാത്രക്കാർക്കോ മനസ്സിലാവാൻ സമയവും സാവകാശവും കിട്ടാത്ത വിധം പെട്ടെന്ന് വെട്ടിത്തിരിഞ്ഞ് കടന്നു പോവുകയും ചെയ്യും.ഇക്കൂട്ടർ അവരവർക്കു തന്നെയും മറ്റുള്ളവർക്കും പലപ്പോഴും അപകടം വരുത്തിവെച്ചേക്കാം. അത് കൊണ്ട് വണ്ടിയോടിയ്ക്കുമ്പോൾ സിഗ്നലുകൾ കൃത്യമായി കാണിയ്ക്കുക.അപകടങ്ങൾ ഒഴിവാക്കി സുരക്ഷിതമായി യാത്ര ചെയ്യുക.
0 Comments