ഒരിയ്ക്കലും ഇങ്ങനെ ചെയ്യരുത് .

               നാമെല്ലാം പലപ്പോഴും കണ്ടിട്ടുള്ള ഒരു കാര്യത്തെപ്പറ്റിയാണ് ഈ പറയുന്നത്.ഇത് മൂലം ഒരുപാട് അപകടങ്ങൾ ഉണ്ടായിട്ടുണ്ട്.എന്തിനധികം പറയുന്നു,ജീവാപായം പോലും ഉണ്ടായിട്ടുണ്ട്.ബോധവത്കരണം കൊണ്ട് ഇതിനു എന്തെങ്കിലും പരിഹാരം ഉണ്ടാവുമെന്ന് ഉത്തമ വിശ്വാസം ഒന്നുമില്ല.എന്നാലും പറയുന്നു.തൽസമയം ഉള്ള നടപടികൾ നിയമപാലകരുടെ ഭാഗത്ത്  നിന്നുണ്ടായാൽ ഒരു പക്ഷെ നല്ലൊരു പങ്കും ഇത് നിയന്ത്രിയ്ക്കാൻ കഴിഞ്ഞേക്കും.

                                    വാഹനം എൻജിൻ ഓഫാക്കി പുറത്തിറങ്ങുമ്പോൾ പലരും അബോധപൂർവ്വമോ അപൂർവം ചിലപ്പോഴെങ്കിലും ബോധപൂർവ്വമോ ചെയ്യുന്ന ഒരു കാര്യമാണിത്.വണ്ടി നിർത്തി താക്കോൽ തിരിച്ച് എൻജിൻ ഓഫാക്കി പുറത്തിറങ്ങും.പക്ഷെ താക്കോൽ ഊരിയെടുക്കാൻ വിട്ടുപോയിട്ടുണ്ടാവും.ഇത് കൊണ്ടുണ്ടാകാവുന്ന അപകടങ്ങൾ ചില്ലറയല്ല.കൗതുകം കൂടുതലുള്ള കുഞ്ഞുങ്ങളാരെങ്കിലും വണ്ടിയുടെ ഡ്രൈവിംഗ് സീറ്റിൽ കയറിയിരുന്ന് ആ താക്കോൽ ഒന്ന് തിരിച്ചാൽ എന്താണുണ്ടാവുക എന്ന് ആർക്കാണ് പറയാൻ സാധിയ്ക്കുക.

                                                                    ഇനി  സ്ഥിരബുദ്ധി നഷ്ടപ്പെട്ട മുതിർന്നവരാരെങ്കിലുമാണ്  എന്ന്  കരുതുക.ഉണ്ടാകാവുന്ന പ്രത്യാഘാതം എത്ര വലുതായിരിയ്ക്കും.

                                                               വാഹനമോടിയ്ക്കാൻ അറിയാവുന്ന അല്പം മോഷണകലയിലൊക്കെ താല്പര്യമുള്ള ഒരാളാണെങ്കിൽ പിന്നെ ആട് കിടന്നിടത്ത് പൂട പോലും കാണില്ല.

                                                                                അത് കൊണ്ട് വാഹനം നിർത്തി പുറത്തിറങ്ങുമ്പോൾ ഒരിയ്ക്കലും താക്കോൽ ഊരിയെടുക്കാതെ പോവരുത്.






Post a Comment

0 Comments