ഹിന്ദുസ്ഥാൻ മോട്ടോർസ് ആഡംബരവാഹനമായ കോണ്ടെസ്സ ഇറക്കിയപ്പോൾ ഈ പ്രശ്നങ്ങളെല്ലാം താരതമ്യേന പരിഹരിയ്ക്കപ്പെട്ടെങ്കിലും പാസ്സഞ്ചർ വാഹനവിപണിയിൽ ഉണർവ്വുണ്ടാക്കാൻ കോൺടെസ്സയുടെ വരവ് സഹായകമായില്ല .
അംബാസ്സഡറിനൊപ്പം നിരത്തിൽ നിറഞ്ഞു നിന്നിരുന്ന പ്രീമിയർ പദ്‌മിനി(ഫിയറ്റ്)എ സി ഡീസൽ മോഡലുകൾ ഇറക്കിയെങ്കിലും വിപണിയിൽ കാര്യമായ സ്വീകാര്യത നേടിയില്ല.
എന്തുകൊണ്ടാണ് ആദ്യകാലങ്ങളിൽ വാഹനങ്ങളിൽ എ സി പ്രവർത്തിപ്പിയ്ക്കുമ്പോൾ മൈലേജ് കുറയും എന്ന ധാരണ വന്നത്?അന്നിറങ്ങിയ വാഹനങ്ങളൊന്നും തന്നെ എയ്റോ ഡൈനാമിക് ഡിസൈൻ ഉള്ളവ ആയിരുന്നില്ല.വാഹനത്തിൽ എ സി പ്രവർത്തിയ്ക്കുമ്പോൾ എൻജിൻറ്റെ കറക്കത്തോട് കണക്ട് ചെയ്താണ് എ സി യുടെ മോട്ടോറും പ്രവർത്തിയ്കുന്നത്.പ്രവർത്തന ശക്തി കുറഞ്ഞ എൻജിൻ എ സി മോട്ടോർ പ്രവർത്തിപ്പിയ്ക്കാനും കൂടി വിനിയോഗിയ്ക്കേണ്ടി വരുന്നു.ഇത് മൂലം എൻജിൻറ്റെ പവർ കുറയാനും ഇന്ധന ഉപയോഗം കൂടാനും ഇടയായി എന്നതാണ് യാഥാർഥ്യം.
എന്നാലിക്കാലത്ത് എ സി യുടെ ഉപയോഗം വാഹനത്തിൻറ്റെ മൈലേജ് കുറയ്ക്കുമെന്നത് ഒരു തെറ്റിദ്ധാരണയോ പഴങ്കഥയോ ആയി മാറിയിരിയ്ക്കുന്നു.ശക്തിയും ഇന്ധനക്ഷമതയും കൂടിയ എൻജിൻ,കാറ്റിനെ പ്രതിരോധിയ്ക്കുന്നതിനു പകരം ഒഴുകിയിറങ്ങുന്ന വിധം കടന്നുപോവുന്ന ഫ്ലൂയിഡിക് രൂപകല്പനയുമൊക്കെ ആധുനിക കാറുകളെ വ്യത്യസ്തമാക്കുന്നു.ഇത്തരം വാഹനങ്ങൾ ഗ്ലാസ് താഴ്ത്തിവെച്ച് ഓടിച്ചാൽ വേഗത കൂടുന്നതനുസരിച്ച് കാറ്റിനോട് വാഹനം പ്രധിരോധത്തിലാവുകയും കരുത്തും സ്മൂത്ത് നെസ്സും ഇന്ധനക്ഷമതയും കുറയുകയും ചെയ്യും.അന്തരീക്ഷത്തിലെ പൊടിയും പുകയും മാലിന്യങ്ങളുമൊക്കെ ഉള്ളിലേയ്ക്ക് കടന്ന്ആ രോഗ്യപ്രശ്നങ്ങളുണ്ടാക്കുകയും ചെയ്യും.അത് കൊണ്ട് വണ്ടിയുടെ മൈലേജിനും നമ്മുടെ മൈലേജിനും എ സി യിട്ട് കാർഓടിയ്ക്കുന്നത് തന്നെ നല്ലത്.
0 Comments