ആദ്യമായി വണ്ടിയോടിക്കാൻ പോവുകയാണോ ?എങ്കിൽ ഈ കാര്യങ്ങളൊക്കെ ഒന്ന് ശ്രദ്ധിച്ചേക്കണേ.

ആദ്യമായി വണ്ടിയോടിക്കാൻ പോവുകയാണോ ?എങ്കിൽ ഈ കാര്യങ്ങളൊക്കെ ഒന്ന് ശ്രദ്ധിച്ചേക്കണേ.(ദിവസേന ചെയ്യേണ്ടത്)

1 .നാല് ടയറുകളിലും കാറ്റ് ഉണ്ടോ എന്നുറപ്പു വരുത്തുക.

2 . സീറ്റ് പൊസിഷൻ കറക്റ്റ് ആക്കുക.

3 . ഹാൻഡ് ബ്രേക്ക് റിലീസ് ചെയ്യാതെ തന്നെ ക്ലച്ച് അമർത്തി ചവിട്ടി  ഗിയർ ന്യൂട്രൽ പൊസിഷനിലാക്കുക.

4 .ബ്രേക്കിലും ക്ലച്ചിലും അമർത്തിച്ചവിട്ടി വണ്ടി സ്റ്റാർട്ട് ആക്കുക .

5 .ഹാൻഡ് ബ്രേക്ക് റിലീസ് ചെയ്യുക.

6 .ക്ലച്ച് അമർത്തി ചവിട്ടിയ പൊസിഷനിൽ തന്നെ ബ്രേക്കും അമർത്തിച്ചവിട്ടി ഫസ്റ്റ് ഗിയറിലേക്കിടുക.

8 .ബ്രേക്കിൽ നിന്ന് പതിയെ കാലെടുക്കുക.

9 .ക്ലച്ചിൽ നിന്നും പതിയെ പതിയെ കാലെടുക്കുക.

10.സ്ലോ സ്പീഡുള്ള വണ്ടി ആണെങ്കിൽ വണ്ടി പതിയെ മുൻപോട്ടു നീങ്ങും .നിരപ്പിലോ ചെറിയ ഇറക്കത്തിലോ ആണെങ്കിലേ ഇങ്ങനെ സംഭവിക്കൂ.അല്ലാത്ത പക്ഷം ആക്‌സിലേറ്ററിൽ ക്രമാനുഗതമായി പതിയെ കാൽ കൊടുക്കുക.പതിയെ മുൻപോട്ടു തന്നെത്താൻ നീങ്ങിയാലും ആവശ്യാനുസരണം ആക്സിലേറ്ററിൽ കാല് കൊടുക്കണം .

11 .വണ്ടി സ്റ്റാർട്ട് ആക്കി ഓടാൻ തുടങ്ങിയ ശേഷം മാത്രമേ എ സി ഓണാ ക്കാവൂ.

12 .അല്പം മുൻപോട്ട് പതിയെ    ഓടിച്ച് നോക്കി ബ്രേക്ക് ചവിട്ടി ബ്രേക്ക് കണ്ടിഷനിലാണോ എന്നത് ചെക്ക് ചെയ്യുക.

13 .വേഗത കുറച്ച് മാത്രം ഓടിച്ച് ശീലിക്കുക.

14 .ഫസ്റ്റ് ഗിയറിലിട്ട് തന്നെ അധികം മുൻപോട്ട് ഓടിക്കാതിരിക്കുക.(കയറ്റത്തിലല്ലെങ്കിൽ)

15 .സെക്കൻഡ് ഗിയറിലിട്ട് വണ്ടി ഓടിക്കുമ്പോഴും സാവധാനം തന്നെ ഓടിച്ച് പോവുക.

16 .ആക്സിലേറ്ററിൻറ്റെ നിയന്ത്രണം കാലിലും സ്റ്റിയറിങ്ങിൻറ്റെ നിയന്ത്രണം കയ്യിലും പൂർണ്ണമായും ലഭിച്ചു എന്നുറപ്പ് വരുന്നത് വരെ സെക്കൻഡ് ഗിയറിൽ തന്നെ ഓടിക്കുക.

17 .എന്നിട്ടു മാത്രം തേർഡ് ഗിയറിലിട്ട് ഓടിക്കുക.തേർഡ് ഗിയറിൽ കംഫർട്ടബിൾ ആയില്ല എന്ന് തോന്നിയാൽ വീണ്ടും സെക്കൻഡ് ഗിയറിൽ പ്രാക്റ്റീസ് തുടരുക. 

18 .പതിനാറും പതിനേഴും നിർദേശങ്ങൾ ആവശ്യാനുസരണം പൂർണതയിൽ എത്തുന്നത് വരെ മാറി മാറി പ്രാക്റ്റീസ് ചെയ്യുക.

19 .തേർഡ് ഗിയറിൽ വണ്ടി നന്നായി ഓടിക്കാൻ സാധിച്ചാൽ ടോപ് ഗിയറിലേക്ക് നിങ്ങൾക്ക് ഷിഫ്റ്റ് ചെയ്യാനാവും .

20 .ടോപ് ഗിയറിലും ആവശ്യത്തിന് ഓടിച്ച് നന്നായി പഠിച്ച ശേഷമേ ഓവർ ഡ്രൈവ് ഗിയറുകളിലേക്ക് കടക്കാവൂ.

21.ഡ്രൈവിംഗ് പഠിക്കുമ്പോഴും പരിശീലിക്കുമ്പോഴും ഇന്ധനനഷ്ടത്തെ കുറിച്ച് ഉത്കണ്ഠാകുലരാകരുത് .

22 .ഒരുപാട് പേരെ വണ്ടിയിൽ കയറ്റി ഇരുത്തി പഠനവും പ്രാക്റ്റീസും വേണ്ട.നന്നായി ഡ്രൈവിംഗ് അറിയാവുന്ന നന്നായി ഗൈഡ് ചെയ്യാൻ അറിയാവുന്ന ഒരാൾ ഒപ്പം മതി.(ഫ്രണ്ട് സീറ്റിൽ)

23.എല്ലാ ഡോറും അടഞ്ഞിട്ടുണ്ട് എന്നുറപ്പു വരുത്തിയിട്ട് വേണം വാഹനം സ്റ്റാർട്ട് ചെയ്ത് മുൻപോട്ടെടുക്കാൻ.കൂടെ കുറെ ആളുകൾ ഉണ്ടെങ്കിൽ എല്ലാവരും  കയറി സുരക്ഷിതമായി ഇരുന്നു എന്നും ഉറപ്പാക്കണം.ആളുകൾ വണ്ടിയിൽ നിന്ന് ഇറങ്ങുമ്പോളും ഇത്തരത്തിൽ ശ്രദ്ധ വേണം.കഴിയുന്നതും വണ്ടി നിർത്തി എൻജിൻ ഓഫാക്കിയതിന് ശേഷമേ വാഹനത്തിൽ നിന്ന് ആളെ ഇറക്കാവൂ.

24.വണ്ടി ഓടിക്കുമ്പോൾ സ്റ്റിയറിംഗ്,ആക്സിലറേറ്റർ ,ബ്രേക്ക് ,ക്ലച്ച് ,ഗിയർ  ഇവയിൽ നോക്കി ഓടിക്കരുത്.കണ്ണാടിയിലൂടെ മുൻപോട്ട് നോക്കുക.ബോണറ്റ്