നിരത്തിൽ ആർക്കാണ് മുൻഗണന?
George Orwellൻറ്റെ Animal Farm എന്ന കൃതിയിൽ ഇങ്ങനെ ഒരു പ്രയോഗമുണ്ട്. ,All are equal, but some are more equal (എല്ലാവരും തുല്യരാണ്.എന്നാൽ ചിലർ ചിലരെക്കാൾ കൂടുതൽ തുല്യരാണ്) .നോവലിൽ ഇതൊരു ആക്ഷേപഹാസ്യം കണക്കെയാണ് അവതരിപ്പിച്ചിരിക്കുന്നതെങ്കിലും നിരത്തുകളും വാഹനങ്ങളുമൊക്കെയായി ബന്ധപ്പെടുത്തി ചിന്തിക്കുമ്പോൾ ഇതിന് ഒരുപാട് പ്രസക്തിയുണ്ട്.
വേഗത്തിൽ ഒരിടത്തെത്താനാണ് നാം വാഹനങ്ങൾ ഉപയോഗിക്കുന്നത്.എന്നാൽ നമ്മെക്കാൾ വേഗത്തിൽ ലക്ഷ്യസ്ഥാനത്തെത്താൻ കുതിക്കുന്ന ചില വാഹനങ്ങളെ നിരത്തിൽ നാം കാണാറുണ്ട്.ആംബുലൻസുകളുടെ കാര്യമാണ് പ്രഥമവും പ്രധാനവുമായി ഞാൻ ഇവിടെ ഉദ്ദേശിച്ചത്.എത്രയും വേഗം ഏറ്റവും അടുത്തുള്ള ഒരാശുപത്രിയിൽ രോഗിയെ എത്തിച്ച് ഒരു ജീവൻ രക്ഷിക്കാനാവും അവരീ ഓട്ടപ്പാച്ചിൽ നടത്തുന്നത്.ആംബുലൻസുകൾ വരുന്നത് നമുക്ക് നേരത്തെ അറിയാൻ സാധിക്കും.ഉച്ചത്തിലുള്ള ഹോൺ മുഴക്കിയാവും എപ്പോളും അവ കടന്നു വരിക.നമ്മുടെ എതിരെയോ പിന്നാലെയോ ആണ് ആംബുലൻസ് വരുന്നതെങ്കിൽ വേഗത കുറച്ച് സൈഡ് ഒതുക്കി അവയെ അതിവേഗം കടന്നുപോകാൻ അനുവദിക്കുക.അത്യാവശ്യം വേണമെങ്കിൽ നിർത്തിക്കൊടുക്കേണ്ടതുമാണ് .
തീപിടിത്തം,വെള്ളപ്പൊക്കം ,വാഹനാപകടം,എന്നിങ്ങനെ പ്രകൃത്യാലുള്ളതും അല്ലാതെ സംഭവിക്കുന്നതുമായ ദുരന്തമുഖങ്ങളിലേക്ക് ഓടിയെത്തുന്നവയാണ് ഫയർ ആൻഡ് റെസ്ക്യൂ സെർവീസസ്ൻറ്റെ വാഹനങ്ങൾ (പണ്ടത്തെ ഫയർ ഫോഴ്സ് ).ഈ വാഹനങ്ങൾക്കും എല്ലാ വിധമുള്ള മുൻഗണനകളും നൽകി കടത്തിവിടേണ്ടതാണ്
അതെ പോലെ തന്നെയാണ് നിയമപാലകരായ പോലീസിൻറ്റെ വാഹനങ്ങളും.അവയ്ക്കും ഒരു വിധത്തിലുള്ള തടസവുമുണ്ടാക്കാതെ കടന്നുപോകാൻ വഴിയൊരുക്കേണ്ടതാണ്.
ഒട്ടുമിക്ക റോഡുകളിലും കയറ്റങ്ങളും ഇറക്കങ്ങളും ഉണ്ടാകും.കയറ്റം കയറിവരുന്ന വാഹനങ്ങൾ കാണുമ്പോൾ ഇറക്കമിറങ്ങിപ്പോകുന്ന വാഹനങ്ങൾ വേഗത കുറച്ച് സൈഡൊതുക്കി അത്യാവശ്യമെങ്കിൽ നിർത്തിക്കൊടുത്ത് കടത്തിവിടേണ്ടതാണ്.
റോഡുകൾ വാഹനങ്ങൾക്കോടാൻ മാത്രമുള്ളതല്ല.കാൽനടയാത്രക്കാർക്ക് സഞ്ചരിക്കാൻ കൂടിയുള്ളതാണ്.അവരിൽ ചിലരെങ്കിലും റോഡ് നിയമങ്ങളെക്കുറിച്ച് അജ്ഞരോ അറിവില്ലെന്നു നടിക്കുന്നവരോ ആണ്.അത്തരക്കാരെ ശ്രദ്ധിച്ചുവേണം വാഹനമോടിക്കാൻ.അതോടൊപ്പം തന്നെ റോഡ് നിയമങ്ങൾ പാലിച്ച് റോഡിൻറ്റെ വലതുവശം ചേർന്നും നിർദിഷ്ട സ്ഥാനങ്ങളിൽ കൂടി ക്രോസ് ചെയ്തും നടന്നുപോകുന്നവർക്ക് പ്രത്യേക പരിഗണന നൽകേണ്ടതാണ്.
ആംബുലൻസുകളുടെ കാര്യത്തിൽ ഒന്നുകൂടി പറയാനുണ്ട്.ലൈറ്റ് ബീം തെളിയിച്ച്എമർജൻസി ഹോൺ മുഴക്കി പോവുന്ന ആംബുലൻസുകളിൽ ചിലത് മീഡിയം സ്പീഡിലോ കുറഞ്ഞ സ്പീഡിലോ സഞ്ചരിക്കാൻ ഇടയുണ്ട്.ഇത്തരം വാഹനങ്ങൾക്കും മുൻപറഞ്ഞ വിധമുള്ള എല്ലാ പരിഗണനകളും നൽകേണ്ടതാണ്.കാരണം ചില രോഗികളെ അവരുടെ ചില രോഗാവസ്ഥകളിൽ വേഗത്തിൽ കൊണ്ടുപോകാൻ സാധിക്കുന്നതല്ല.എന്നാൽ പരമാവധി നേരത്തെ അവർക്ക് അടിയന്തിര വൈദ്യസഹായം ആവശ്യമായും വന്നേക്കാം.അതിനാൽ വർക്ക് തടസ്സങ്ങൾ സൃഷ്ടിക്കരുത്.
പബ്ലിക് ട്രാൻസ്‌പോർട് വാഹനങ്ങൾക്കും (KSRTC ,പ്രൈവറ്റ് ബസ്,TAXI വാഹനങ്ങൾക്കും നിരത്തിൽ മുൻഗണന നൽകേണ്ടതാണ്.ബസുകൾ എല്ലാം തന്നെ നിശ്ചിത സമയക്രമവും ദൂരക്രമവും പാലിക്കേണ്ടതാണ്.മാത്രമല്ല പല ആവശ്യങ്ങൾക്കായും യാത്ര ചെയ്യുന്ന അനേകം ആൾക്കാരും ഉണ്ടാവുമല്ലോ അവയിൽ.സ്വന്തമായി വാഹനം വാങ്ങി ഉപയോഗിക്കാൻ പാങ്ങില്ലാത്തവരവുമല്ലോ അത്തരം വാഹനങ്ങളെ ആശ്രയിക്കുന്നത്.ആയതിനാൽ അവയ്ക്കും മുൻഗണന നൽകേണ്ടത് ആവശ്യമാണ്.
0 Comments