യാത്രയ്ക്കിടയിൽ ടയർ പഞ്ചറായാൽ എന്ത് ചെയ്യും?പഞ്ചറായ ടയർ മാറ്റിയിടണം.ഇതിന് വണ്ടിയിൽ നല്ല കണ്ടീഷനിലുള്ള സ്റ്റെപ്പിനി ടയർ ഉണ്ടായിരിയ്ക്കണം .ഇത് മാത്രമല്ല വണ്ടി ഷാസിയിൽ ഉയർത്തി നിർത്താനുള്ള ജാക്കി ,വീൽ സ്പാനർ എന്നിവ ടൂൾ കിറ്റിൽ കരുതിയിരിയ്ക്കണം.ടയർ പഞ്ചറായാൽ ഉടൻതന്നെ ഊരിയെടുക്കാൻ നിൽക്കണ്ട.ഡിസ്‌കും ടയർ ഉറപ്പിച്ചിരിയ്ക്കുന്ന നട്ട് ബോൾട്ടുകളുമൊക്കെ കുറച്ചൊന്നു തണുക്കട്ടെ.ആദ്യം വണ്ടി നിരപ്പായ സ്ഥലത്ത് ഗതാഗത തടസ്സം ഉണ്ടാവാതെ നിർത്തിയിടണം.ഇനി വണ്ടി ഫസ്റ്റ് ഗിയറിലോ റിവേഴ്‌സ് ഗിയറിലോ ഇടാം .പഞ്ചറായ ടയറൊഴികെ മറ്റ് മൂന്നു ടയറുകളുടെ മുന്നിലും പിന്നിലും വണ്ടി ഉരുണ്ടുപോവാതിരിയ്ക്കാൻ തടസ്സം വെയ്ക്കണം.ഹാൻഡ് ബ്രെയ്ക് ഇട്ടിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം.ഇനി പഞ്ചറായ ടയറിൻറ്റെ നട്ടുകൾ വീൽ സ്പാനർ ഉപയോഗിച്ച് അഴിച്ച് എടുക്കാം .ആദ്യമേ തന്നെ ഒരു നട്ടും പൂർണ്ണമായി അഴിയ്ക്കരുത്.ഓരോ നട്ടും കുറേശ്ശേ കുറേശ്ശേ ഓരോന്നായി അയച്ചാൽ മതി ഒന്നാമത്തെ നട്ട് കുറച്ച് അയച്ച് പിന്നെ രണ്ടാമത്തേത് ,മൂന്നാമത്തേത് ,നാലാമത്തേത് എന്ന ക്രമത്തിൽ,ഇനി ഷാസി ജാക്കിയിൽ ഉയർത്തി വെയ്ക്കാം.കുറേശ്ശേ കുറേശ്ശേ ആയി ഉയർത്തി അത്യാവശ്യം വേണ്ടുന്നത്ര മാത്രം.പിന്നീട് മുൻപ്‌ചെയ്ത പോലെ ക്രമമായി ഓരോ നട്ടും അയയ്ക്കുക.
ഇനി സാവകാശം ടയർ ബോൾട്ടുകളിൽനിന്ന് ഊരിയെടുക്കുക. സ്റ്റെപ്പിനി കണ്ടീഷൻ ഉറപ്പു
വരുത്തി കയറ്റിയിടുക. എന്നിട്ട് കൈ കൊണ്ടു തന്നെ നാലു നട്ടുകളും
പറ്റുന്നിടത്തോളം മുറുക്കുക. എന്നിട്ട് വീൽ സ്പാനറുപയോഗിച്ച് നാലു നട്ടുകളും
മുൻപ് പറഞ്ഞതു പോലെ ഒന്നൊന്നായി മുറുക്കുക. പൂർണ്ണമായും മുറുക്കരുത്. ഏകദേശം
റ്റൈറ്റ് ആക്കുക. എന്നിട്ട് സാവധാനം ജാക്കി താഴ്ത്തുക. ടയർ നിലത്തു
മുട്ടിക്കഴിഞ്ഞ് ജാക്കി മാറ്റി ഓരോ നട്ടും നന്നായി ടൈറ്റ് ചെയ്യുക. നട്ടിന്റെ
ഔട്ടർ ചതഞ്ഞു പോവുന്ന വിധം അമിതമായി ടൈറ്റ് ചെയ്യരുത്. പഞ്ചറായ ടയർ പഞ്ചർ
മാറ്റി വീണ്ടും അതേ സ്ഥാനത്ത് തന്നെ കയറ്റിയിടാം. വീൽ അലൈൻമെന്റ് ചെക്ക്
ചെയ്ത് ആവശ്യമെങ്കിൽ കറക്റ്റാക്കണം.

0 Comments