പെണ്ണുങ്ങളും പഠിയ്ക്കണം വണ്ടി ഓട്ടാൻ

           

തൊഴിൽ മേഖലയിൽ ഡ്രൈവിംഗ് രംഗത്ത് ഒരു കാലത്ത് പുരുഷന്മാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ.സ്വകാര്യവാഹനങ്ങളോടിയ്ക്കുന്ന സ്ത്രീകൾ വളരെ വിരളമായിരുന്നു.എന്നാൽ പിന്നെപ്പിന്നെ സ്വകാര്യമേഖലയിൽ വണ്ടിയോടിയ്ക്കുന്ന സ്ത്രീകളെ അങ്ങിങ്ങായി കാണാൻ തുടങ്ങി.തൊഴിൽ മേഖലയിലും സ്ത്രീ പ്രാതിനിധ്യം ഉണ്ടാവാൻ തുടങ്ങി.എന്നാൽ ഇക്കാലത്തും ഈ രണ്ടു മേഖലയിലും സ്ത്രീപ്രാതിനിധ്യം നന്നേ കുറവാണ് .എന്നാൽ ഇരുചക്ര വാഹനങ്ങൾ ഓടിയ്ക്കുന്ന സഹോദരിമാരെ ഇപ്പോൾ ഒരുപാട് കാണാനുണ്ട്.

                                                                       തൊഴിൽമേഖലയിൽ വാഹനമോടിയ്ക്കുന്ന സ്ത്രീകൾ,നാളിതുവരെ കണ്ടിട്ടുള്ളവരെല്ലാം , ഓട്ടോറിക്ഷ ഓടിയ്ക്കുന്നവരാ ണ് .സിനിമയിൽ, കാവ്യാമാധവൻ ഷീ ടാക്സി എന്ന ചിത്രത്തിൽ ടാക്സി ഡ്രൈവറായി അഭിനയിച്ചത് സാന്ദർഭികമായി ഓർത്തുപോകുന്നു.

                                                                                                                                                എന്തുകൊണ്ടാണ് നാലുചക്രവാഹനങ്ങളോടിയ്ക്കുന്നവരിൽ ഇന്നും സ്ത്രീകളുടെ എണ്ണം കുറവായത്?പലരും പറഞ്ഞിട്ടുള്ളത് റ്റൂ വീലർ ഓടിയ്ക്കാൻ പഠിച്ച് വണ്ടിയും വാങ്ങി തന്നെത്താൻ ഓടിയ്ക്കാൻ തുടങ്ങിയാൽ പിന്നെ അതിൽ തന്നെ തൃപ്തിപ്പെട്ടു പോവുകയോ  മടി പിടിച്ച് പോവുകയോ ചെയ്യുന്നുവെന്നാണ്.വീട്ടിലുള്ള ആണുങ്ങൾ നന്നായിട്ട് വണ്ടിയോടിയ്ക്കുന്നവരാണ്,പിന്നെ നമ്മളായിട്ടെന്തിനാണ് എന്ന് കരുതുന്നവരും ഉണ്ട്.

                                                     ഇതിനൊരു മറുവശം കൂടിയുള്ളത് കാണാതിരുന്നുകൂടാ .

                                            ഡ്രൈവിംഗ് പഠിച്ച് ലൈസെൻസ് എടുത്താലും സ്ത്രീകൾക്ക് പലർക്കും വണ്ടി ഓടിയ്ക്കാൻ അറിയില്ല.അത് അവരുടെ കുറ്റമല്ല,വീട്ടിലുള്ള ആണുങ്ങൾ കൂടുതൽ പേരും പെണ്ണുങ്ങൾക്ക് കൂടുതൽ പരിശീലനം നൽകി അവർക്ക് ഡ്രൈവിങ്ങിൽ പ്രാഗൽഭ്യം നല്കാൻ വിമുഖത കാണിയ്ക്കുന്നവരാണ്.ഈ മനോഭാവം മാറ്റിയേ തീരൂ.

                                                                                                                      എന്തുകൊണ്ടാണ് സ്ത്രീകൾ നിർബന്ധമായും ഡ്രൈവിംഗ് പഠിയ്ക്കണമെന്നും വണ്ടി ഓടിയ്ക്കണമെന്നും പറയുന്നത്?വീട്ടിൽ പുരുഷന്മാർ ആരുമില്ല,പോർച്ചിൽ വണ്ടിയുണ്ട്,പെട്ടെന്നൊരാവശ്യം വന്നു,ഉദാഹരണത്തിന് കൊച്ചുകുഞ്ഞുങ്ങൾക്കോ പ്രായമായ മാതാപിതാക്കൾക്കോ ആശുപത്രിയിൽ പോകേണ്ടി വന്നാൽ .....അതുമല്ലെങ്കിൽ വണ്ടി ഓടിയ്ക്കാൻ അറിയാവുന്ന ആണുങ്ങൾക്ക് തന്നെ ആശുപത്രിയിൽ ചികിത്സ തേടേണ്ട ,സ്വന്തമായി വണ്ടി ഓടിച്ചുപോകാനാവാത്ത അവസ്ഥ വന്നാൽ .......അപ്പോൾ സ്ത്രീകളുടെ വണ്ടിയോടിയ്ക്കലിന് ഒരു ജീവന്റെ വിലയുണ്ട് എന്നതോർക്കുക.














Post a Comment

0 Comments