ഫസ്റ്റ് ഗിയറിലോ റിവേഴ്‌സ് ഗിയറിലോ ആണ് വണ്ടി പാർക്ക് ചെയ്തിടുന്നതെങ്കിൽ പ്രസ്തുത ഗിയറുകളിൽ തന്നെയാണ് വാഹനം എന്നത് എഞ്ജിൻ ഓഫ് ചെയ്യുന്നതിന് മുൻപ് ഉറപ്പു വരുത്തേണ്ടതാണ്.ഇതിനായി വണ്ടി പെഡൽ ബ്രേക്ക് ചവിട്ടി നിർത്തി (ഇപ്പോൾ വണ്ടിയുടെ പെഡൽ ബ്രേക്ക് കാര്യക്ഷമമാണോ എന്നത് മനസിലാക്കാം )പിന്നീട് വണ്ടി ഫസ്റ്റ് ഗിയറിലോ റിവേഴ്‌സ് ഗിയറിലോ ഇട്ട് ഒരല്പദൂരം ഏതാനും സെന്റീമീറ്ററുകൾ മാത്രം ഓടിച്ച് മൂവിങ് മുന്നോട്ടാണോ പിന്നോട്ടാണോ എന്നത് ഉറപ്പു വരുത്താം.
ചെറിയ ഇറക്കത്തിലോ ചെറിയ കയറ്റത്തിലോ വണ്ടി നിർത്തി ഗിയർ പൊസിഷൻ ന്യൂട്രലാക്കി ഹാൻഡ് ബ്രേക്ക് അപ്ലൈ ചെയ്ത് ശേഷം പെഡൽ ബ്രേക്കിൽ നിന്ന് മെല്ലെ മെല്ലെ കാലയച്ച് പിന്നീട പൂർണ്ണമായും റിലീസ് ചെയ്തുനോക്കുക.വണ്ടി നീങ്ങുന്നില്ലെങ്കിൽ ഹാൻഡ് ബ്രേക്ക് നല്ല കണ്ടിഷനിലാണെന്നു മനസിലാക്കാം.ഇടയ്ക്കൊക്കെ ഇങ്ങനെ ചെയ്യുന്നത് ഹാൻഡ് ബ്രെയ്ക് പ്രവർത്തനക്ഷമമാണോ എന്നറിയാൻ സഹായിക്കും.
0 Comments