വണ്ടിയുടെ ഗിയർ സിസ്റ്റവും തീവണ്ടിയും .


പാളങ്ങളിലൂടെ ഓടുന്ന തീവണ്ടി നാമെല്ലാം കണ്ടിട്ടുണ്ട്.ഒരെഞ്ചിനും ഒരുപാടു ബോഗികളും .എഞ്ചിനോട് കൊളുത്തി ഘടിപ്പിച്ച ഒരു ബോഗി,അതിനോട് ഘടിപ്പിച്ച മറ്റൊരു ബോഗി.അങ്ങനെ ഒരുപാടു ബോഗികൾ.എൻജിനിൽ നിന്ന് ബോഗികളെല്ലാം ഒന്നൊന്നായി വേർപെടുത്താൻ പറ്റും .എഞ്ചിനോട് ഘടിപ്പിച്ചാൽമാത്രമേ ബോഗികൾക്ക് പാളത്തിലൂടെ സഞ്ചരിയ്ക്കാൻ പറ്റൂ.എൻജിനിൽ നിന്ന് വിഘടിപ്പിയ്‌ക്കുമ്പോൾ ബോഗി സ്വതന്ത്രമാണ്.

                                                                ഇനി വണ്ടിയുടെ ഗിയർ സിസ്റ്റത്തിലേക്ക് വരാം .വണ്ടി സ്റ്റാർട്ട് ആക്കുമ്പോളും ഗിയർ ചേഞ്ച് ചെയ്യുമ്പോളും നിർത്തുമ്പോളും ന്യൂട്രൽ ഗിയറിൽ ആയിരിയ്ക്കണം.അല്ലെങ്കിൽ ക്ലച്ച് പൂർണ്ണമായി അമർത്തി ന്യൂട്രൽ അവസ്ഥയിൽ ആക്കിയിട്ടുണ്ടാവണം .വണ്ടി സ്റ്റാർട്ട് ആയാലുടൻ എൻജിൻ കറങ്ങാൻ തുടങ്ങും.പക്ഷെ വണ്ടി മുൻപോട്ട് സഞ്ചരിയ്ക്കുന്നില്ല.വെറുതെ കറങ്ങുന്ന എൻജിൻറ്റെ പ്രവർത്തനം ചക്രങ്ങളിലേയ്ക്ക് പകർന്നു കൊടുക്കണം .ശക്തി കൂടിയതും വേഗത കുറഞ്ഞതുമായ ഫസ്റ്റ് ഗിയറിൽ ഇട്ടാണ് സ്റ്റാർട്ട് ചെയ്ത വണ്ടി നാം മുന്നോട്ടെടുക്കുന്നത്.ന്യൂട്രൽ പൊസിഷനിൽ കിടക്കുന്ന ഗിയർ ലിവർ ഫസ്റ്റ് ഗിയറിലേയ്ക്ക് മാറ്റുന്നതിന് മുൻപ് ക്ലച്ചിൽ നന്നായി കാലമർത്തണം .ഗിയർ ലിവർ ഫസ്റ്റ് ഗിയർ പൊസിഷനിൽ ആയിരിയ്ക്കുമ്പോഴും വണ്ടി ന്യൂട്രൽ അവസ്ഥയിൽ തന്നെ ആയിരിയ്ക്കണം .എന്നാലേ  ക്ലച്ചിൽ നിന്ന് പതിയെ കാലെടുത്ത് ആക്സിലേറ്ററിൽ പതിയെ കാലുകൊടുക്കുമ്പോൾ വണ്ടി സ്മൂത്ത് ആയി പതിയെ മുന്നോട്ട് നീങ്ങൂ.

                                                                     ഇനി വീണ്ടും തീവണ്ടിയിലോട്ടു വരാം .അഞ്ചു പാളങ്ങളിലായി നാല് ബോഗികളും ഒരു എൻജിനും ഉണ്ടെന്ന് സങ്കല്പിയ്ക്കുക ഓരോ ബോഗികൾക്കും ആൾക്കാർക്ക് കയറാനുള്ള കപ്പാസിറ്റി വ്യത്യസ്തമാണ് .ഒന്നാമത്തെ ബോഗിയിൽ പത്ത് പേർക്കേ കയറാൻ പറ്റൂ .രണ്ടാമത്തെ ബോഗിയിൽ ഇരുപത് പേർക്ക് കയറാം.മൂന്നാമത്തെയും നാലാമത്തെയും ബോഗികളിൽ യഥാക്രമം മുപ്പതും നാല്പതും പേർക്ക് വീതം കയറാം.പത്തോ അതിൽ താഴെയോ യാത്രക്കാരേ ഉള്ളെങ്കിൽ എൻജിനോട് ഒന്നാമത്തെ ബോഗി ഘടിപ്പിച്ചാൽ മതി.പത്തിൽ കൂടുതൽ ഇരുപത് വരെയാണെങ്കിൽ രണ്ടാമത്തെ ബോഗിയും ഇരുപതിൽ കൂടുതൽ മുപ്പത് വരെയാണെങ്കിൽ മൂന്നാമത്തെ ബോഗിയും മുപ്പതിന് മുകളിൽ നാല്പത് വരെയാണെങ്കിൽ നാലാമത്തെ ബോഗിയും എഞ്ചിനോട് ഘടിപ്പിച്ചാൽ മതി .

                                                     പത്തു പേർ വന്നാൽ എൻജിൻ പത്ത് പേർക്ക് കയറാനുള്ള ബോഗിയിൽ ഘടിപ്പിയ്ക്കണം.ആൾക്കാരുടെ എണ്ണം കൂടുന്നതനുസരിച്ച് ബോഗി മാറണം.അങ്ങനെ വരുമ്പോൾ എൻജിൻ ഒരു ബോഗിയിൽ നിന്ന് വിഘടിപ്പിച്ച് വേണ്ടുന്ന അടുത്ത ബോഗിയിലേയ്ക്ക് ഘടിപ്പിയ്ക്കണം.

                                    തീവണ്ടി എൻജിനും ബോഗിയുമായുള്ള ഈ വിഘടിപ്പിയ്ക്കലും ഘടിപ്പിയ്ക്കലും വണ്ടിയുടെ ഗിയർ ചേഞ്ചിങ് സിസ്റ്റവുമായി കണക്റ്റ് ചെയ്ത് ഒന്ന് സങ്കല്പിച്ചുനോക്കൂ .














Post a Comment

0 Comments