ഫെയർ ഡ്രൈവിംഗ് ജങ്ഷൻ ബ്ലോഗ് എന്ത് എന്തിന്

പ്രിയപ്പെട്ട വായനക്കാരേ ,2020 സെപ്തംബർ മാസം അഞ്ചാം തീയതിയാണ് ഫെയർ ഡ്രൈവിംഗ് ജംഗ്ഷൻ എന്ന ഈ ബ്ലോഗ് തുടങ്ങിയത്.ഇതിനകം അയ്യായിരം പേരോളം ബ്ലോഗ് സന്ദർശിച്ചു.40 പോസ്റ്റുകൾ ഇതുൾപ്പെടെ പ്രസിദ്ധീകരിച്ചു.ഡ്രൈവിങ്ങിനോടും വണ്ടികളോടും ഉള്ള പെരുത്ത ഇഷ്ടം തന്നെയാണ് ഈ ബ്ലോഗിൻറ്റെ പിറവിയ്ക്കു കാരണം.ഡ്രൈവിംഗ് പഠിയ്ക്കാനാഗ്രഹിയ്ക്കുന്നവർക്കും പഠിച്ചുകൊണ്ടിരിയ്ക്കുന്നവർക്കും കൂടുതൽ പരിശീലനം വേണ്ടവർക്കും ഉണ്ടാകാവുന്ന സംശയങ്ങൾ പരിഹരിയ്ക്കാനും അവർ അറിയാനാഗ്രഹിയ്ക്കാൻ ആഗ്രഹിയ്ക്കുന്ന വിവരങ്ങൾ പകർന്നുകൊടുക്കാനും പങ്കുവെയ്ക്കാനും ആണ് ഇത് തുടങ്ങിയത്.അതിനു സഹായകമാകുന്ന വിധത്തിൽ വണ്ടിയുടെ യന്ത്രഭാഗങ്ങളുടെ പ്രവർത്തനത്തെ പറ്റി ലളിതമായ ഭാഷയിൽ വിവരിയ്ക്കാനും  ശ്രമിയ്ക്കുന്നു.നല്ല ഡ്രൈവിംഗ് ശീലങ്ങൾ വളർത്താനും അപകടങ്ങൾ ഇല്ലാതാക്കാനും വാഹനങ്ങൾ നല്ലരീതിയിൽ പരിപാലിയ്ക്കാനും ഇത് വായനക്കാരെ സഹായിയ്ക്കുമെന്നു പ്രതീക്ഷിയ്ക്കട്ടെ .ഇതിൽ പങ്കുവെയ്ക്കപ്പെട്ട കാര്യങ്ങളെ പറ്റി നിങ്ങളുടെ അഭിപ്രായങ്ങൾ ,നിർദേശങ്ങൾ,വിമർശനങ്ങൾ ,ശ്രദ്ധയിൽ പെടുന്ന  തെറ്റുകുറ്റങ്ങൾ എല്ലാം കമന്റ്റ്കളായി കൊടുത്താൽ ബ്ലോഗ് കൂടുതൽ മെച്ചപ്പെടുത്താനും കൂടുതൽ പോസ്റ്റുകൾ പ്രസിദ്ധീകരിയ്ക്കാനും സഹായകരമാകുമെന്ന് കാര്യം വിനയപൂർവം ഉണർത്തട്ടെ.ഇത് മൊബൈൽ ഫോണിലും ലഭ്യമാണെങ്കിലും ചില പോസ്റ്റുകളോടൊപ്പമുള്ള ഫോട്ടോകൾ മുഴുവനും ലാപ്ടോപ്പിലോ കമ്പ്യൂട്ടറിലോ മാത്രമേ ദൃശ്യമാവൂ.ഒപ്പം ഈ ബ്ലോഗിൻറ്റെ  ലിങ്ക് മറ്റ് സമൂഹമാധ്യമങ്ങളിലൂടെ ഷെയർ ചെയ്ത കൂടുതൽ ആളുകളിലേയ്ക്ക് എത്തിയ്ക്കണമെന്നും അപേക്ഷിയ്ക്കുന്നു 




Post a Comment

0 Comments