ഇതിലേതെങ്കിലുമൊന്നു തിരഞ്ഞെടുത്തവരാണ് പലരും.ഇതിന് ഓരോരുത്തർക്കും ഒരുപാട് കാരണങ്ങൾ പറയാനുണ്ടാവും.
ചെറുവാഹനങ്ങൾ മുതൽ വലിയ വാഹനങ്ങൾ വരെയുള്ള വിപുലമായ ശ്രേണിയിൽ ഏതൊക്കെ വാഹനങ്ങൾ ഏതൊക്കെഇന്ധനമാണ്ഉപയോഗിയ്ക്കുന്നത്.ഇരുചക്രവാഹനങ്ങളിൽ ഏറ്റവും കൂടുതൽ, പെട്രോൾ ഇന്ധനമായി ഉപയോഗിയ്ക്കുന്നവയാണ്.വളരെ കുറഞ്ഞ എണ്ണം വൈദ്യുതവാഹനങ്ങളും നാം കാണാറുണ്ട് . ഡീസൽ ഇന്ധനമായിട്ടുള്ളഇരുചക്രവാഹനങ്ങൾ ഒരിടക്കാലത്ത് നിർമ്മിയ്ക്കപ്പെട്ടിരുന്നെങ്കിലും കാര്യമായ സ്വീകാര്യത ലഭിച്ചിരുന്നില്ല.ത്രിചക്രവാഹനങ്ങളിൽ ആദ്യകാലത്ത് പെട്രോൾ വാഹനങ്ങൾ മാത്രമാണ് ഇറങ്ങിയിരുന്നതെങ്കിലും ഇപ്പോൾ കൂടുതലും ഡീസൽ വാഹനങ്ങളാണ്.എന്താവാം ഇതിനു കാരണം?ത്രിചക്രവാഹനങ്ങൾ അഥവാ ഓട്ടോറിക്ഷകൾ കൂടുതലും പാസഞ്ചർ/ടാക്സി വാഹനങ്ങളായാണ് ഉപയോഗിയ്ക്കുന്നത്,പെട്രോൾ ഓട്ടോറിക്ഷകൾക്ക് കുറഞ്ഞ മെയിൻറ്റനൻസ് ചെലവും നല്ല യാത്രാസുഖവുംഒക്കെ ഉണ്ടായിരുന്നെങ്കിലും കുറഞ്ഞതോ സ്റ്റെഡിയല്ലാത്തതോ ആയ മൈലേജുമായി വളരെ കുറഞ്ഞ ലാഭം മാത്രമാണ് നൽകിയിരുന്നത്.ഈ സ്ഥാനത്താണ് ആദ്യകാലത്ത് പെട്രോളിനേക്കാൾ വളരെ വിലക്കുറവുള്ള ഡീസൽ ഇന്ധനമാക്കിയ ,അതിഭയങ്കരമായ ശബ്ദവും അനിതരസാധാരണമായ കുടുക്കവും വിറയലുമൊക്കെയുണ്ടെങ്കിലും നല്ല മൈലേജ് തന്ന ഡീസലോട്ടോകൾ വൻസ്വീകാര്യത നേടിയത്.ഇതേ ലാഭക്കണക്കുകൾ തന്നെയാണ് പെട്രോൾ കാറുകൾ മാത്രം നിർമ്മിച്ചിരുന്ന ചില വാഹനനിർമ്മാതാക്കൾ കാര്യക്ഷമതയുള്ള ഡീസൽ എൻജിനുകൾ കടം വാങ്ങിയിട്ടാണെങ്കിലും ഡീസൽ കാറുകൾ നിർമ്മിച്ചു തുടങ്ങിയത്.
ഇന്ധനവിലയിൽ പെട്രോൾ മുൻപിലും ഡീസൽ പുറകിലുമാണെങ്കിലും വണ്ടിവിലയിൽ അന്നും ഇന്നും ഡീസൽ തന്നെയാണ് മുൻപിൽ .
കാറുകളുടെ കാര്യത്തിൽ എവിടെയൊക്കെയാണ് ഡീസൽ മുന്നിലെത്തിയത്?ആദ്യകാലത്ത് പ്രൈവറ്റായാലുംടാക്സിയായാലും പെട്രോൾ കാറുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.എന്നാൽ നമ്മുടെ പ്രിയപ്പെട്ട അംബാസഡർ, ഡീസൽ കാറുകൾ ഇറക്കാൻ തുടങ്ങിയതിൽ പിന്നെ ടാക്സി കാർ മേഖലയിൽ ഡീസൽ കാറുകൾ മാത്രമായി.
എഞ്ചിന്റെ വലിപ്പത്തെ പറ്റി പറയാം.ഓട്ടോറിക്ഷകൾ മുതൽ ബസ്,ലോറി വരെ പരന്നു കിടക്കുന്ന പാസഞ്ചർ,ചരക്കു വാഹനമേഖലയിൽ ഡീസൽ വണ്ടികൾക്ക് സ്വീകാര്യത നേടിക്കൊടുത്തത് ഭാരോദ്‌ഗമനശേഷി,ഇന്ധനക്ഷമത,വലിയ എഞ്ചിനുകൾക്ക് ശക്തി നൽകാനുള്ള പ്രാപ്തി ഇവയൊക്കെത്തന്നെയാണ്,ഡീസൽ ഇരുചക്രവാഹനങ്ങൾക്കുണ്ടായ പരാജയം,ത്രിചക്രവാഹങ്ങൾക്കുള്ള അമിതശബ്ദം,കുടുക്കം ഇവയുടെ മറുപുറം ചിന്തിച്ചാൽ ചിത്രം വ്യക്തമാകും.
ഇവിടെ നമ്മൾ കൂടുതലായി ഊന്നുന്നത് കാർ,എസ് യു വി ,എം പി വി എന്നീ ശ്രേണികളിൽ ഡീസൽ വണ്ടി വേണോ പെട്രോൾ വണ്ടി വേണോ എന്നതിനെ പറ്റിയുള്ള ഒരു വിലയിരുത്തലിനാണ്.
കുടുംബാംഗങ്ങളുടെ എണ്ണം നാലോ അതിൽ താഴെയോ വണ്ടിയുടെ ഉപയോഗം അത്യാവശ്യത്തിന് അതുമല്ലെങ്കിൽ ആവശ്യത്തിന് മാത്രം എങ്കിൽ ചെറിയ നല്ല പെട്രോൾ കാറാണ് അഭികാമ്യം.നല്ല യാത്രാസുഖം ,നല്ല പവർ,കുറഞ്ഞ മെയിൻറ്റനൻസ് ചെലവ്,കുറഞ്ഞ പാർക്കിംഗ് സ്ഥലം,ചെറിയ റോഡുകളിലൂടെയും ഓടിച്ചുകൊണ്ടുപോകാനുള്ള സൗകര്യംഇതൊക്കെ ഇവയ്‌ക്കാണ് കൂടുതൽ.
കുടുംബാംഗങ്ങളുടെ എണ്ണം നാലോ അതിൽ കൂടുതലും ഒരുമിച്ചുള്ള യാത്രകളും കൂടുതൽ ഉപയോഗവുമുണ്ടെങ്കിൽ നല്ല ഡീസൽ വണ്ടി വാങ്ങുക.കാറായാലും ,എസ് യു വി ആയാലും എം പി വി ആയാലും.കൂടിയ ഇന്ധനക്ഷമത,എ സി ഉപയോഗിയ്ക്കുമ്പോഴും മികച്ച പവർ ഡെലിവറി,വണ്ടിയ്ക്ക് വേണ്ടത്ര/ നല്ല വലിപ്പം ഇവയൊക്കെ ഡീസൽ മോഡലുകളിലാണ് കൂടുതൽ ലഭ്യം .
0 Comments