സ്റ്റിയറിങ് ബാലൻസ് ഇനി അനായാസം നേടാം



ഇംഗ്ലീഷ് അക്ഷരം T  മോഡലിൽ വണ്ടി മുന്പോട്ടും പുറകോട്ടുമൊക്കെ ഓടിച്ചുപഠിച്ച് വണ്ടിയുടെ നീളവും വീതിയും അഥവാ ലൈനും ലെങ്തും മനസ്സിലാക്കുന്ന വിദ്യ നമ്മൾ പഠിച്ചുകഴിഞ്ഞു.ഇപ്പോൾ നമുക്ക് വണ്ടിയോടിയ്ക്കാൻ ഒരു വിധം അറിവുണ്ട് .പരിശീലനത്തിന് ഡ്രൈവിംഗ് സ്കൂളിന്റെ സംവിധാനങ്ങളുള്ള വണ്ടിയുടെ ആവശ്യമില്ല എന്ന ഘട്ടം എത്തിക്കഴിഞ്ഞു .എന്നാലും ഒരു ധൈര്യത്തിന് ഡ്രൈവിംഗ് നന്നായി അറിയാവുന്ന,നമുക്ക് വണ്ടിയോടിയ്ക്കാൻ അത്യാവശ്യം അറിയാമെന്ന്  ബോധ്യമുള്ള ഒരാളെ,വേണമെങ്കിൽ അല്പം പരിശീലനം നല്കാൻ അറിവും ക്ഷമയും ധൈര്യമുള്ള  ഒരാളെ,ഒപ്പം കൂട്ടം .ആദ്യം വണ്ടിയോടിച്ചു പരിശീലിയ്ക്കാൻ നിരപ്പായ അധികം കയറ്റമോ ഇറക്കമോ വളവുകളോ ഇല്ലാത്ത നല്ല വീതിയുള്ള റോഡ് തെരഞ്ഞെടുക്കുക.ഈ റൂട്ടിൽ അങ്ങോട്ടുമിങ്ങോട്ടും പലപ്രാവശ്യം (എത്ര വേണമോ അത്രയും)പോയിവന്നാൽ സ്റ്റിയറിങ് സ്റ്റെഡിയായി എങ്ങനെ കൈകാര്യം ചെയ്യാമെന്ന് പഠിയ്ക്കാം.അതുവരെ ഇങ്ങനെയുള്ള റോഡിലൂടെ മാത്രം വണ്ടിയോടിയ്ക്കുക.ഇനി പഠിയ്ക്കേണ്ടത് വളവും തിരിവും കയറ്റവും  ഉള്ള റോഡിലൂടെയാണ് .ഇവിടെയും ന്യായമായ വീതിയുള്ള റോഡേ തെരഞ്ഞെടുക്കാവൂ .ഈ റൂട്ടിൽ കൂടുതൽ ദൂരം പോകാൻ ആദ്യമേ ശ്രമിയ്ക്കരുത്.അങ്ങൊട്ട്പോവുന്ന അതേ റൂട്ടിൽ തന്നെ വേണം ഇങ്ങോട്ടും വരാൻ എന്നതിനാൽ പോയിവരേണ്ട സമയവും ദൂരവും ഏകദേശം കണക്കാക്കി വെക്കുക.കുറേ  ദൂരം മുൻപോട്ട് കയറ്റവും വളവുകളും ഉള്ള റോഡിലൂടെ ഓടിച്ച് കഴിയുമ്പോൾ തിരിച്ചുപോവാം എന്ന തോന്നലുണ്ടാകുമ്പോൾ തന്നെ തിരിച്ചു പോവുക .പിറ്റേ പ്രാവശ്യം പോകുമ്പോൾ അല്പം കൂടി കൂടുതൽ ദൂരം മുൻപോട്ടു പോയിട്ട് തിരിച്ചുവരിക.അങ്ങനെ ഓരോ പ്രാവശ്യവും.സ്റ്റിയറിങ് ബാലൻസ് നമ്മളുടെ കൈപ്പിടിയിലായി വരുന്നു എന്നത് ഓരോ യാത്ര കഴിയുമ്പോഴും മനസ്സിലാകും.സന്ധ്യാസമയത്ത് ,രാത്രിയിൽ,മൂടൽമഞ്ഞുള്ളപ്പോൾ റോഡിൽ അസാധാരണ തിരക്കുള്ള സമയത്ത്,അതിരാവിലെ ഒക്കെ പഠനത്തിനും,പരിശീലനത്തിനുമായി വണ്ടി റോഡിലിറക്കരുത്,




Post a Comment

0 Comments