ടയറിൽ കാറ്റ് എത്ര ?ഏത് ?


എല്ലാ വണ്ടികളുടെയും ടയറിൽ നിശ്ചിത മർദ്ദത്തിൽ കാറ്റ് നിറയ്‌ക്കേണ്ടത് അത്യാവശ്യമാണ് .കാറ്റു കുറഞ്ഞാൽ വണ്ടിയുടെ ടയറുകൾ ചതഞ്ഞു കിടക്കുകയും റോഡും ടയറുമായി ചേരുന്നഭാഗം വൃത്തത്തിന്റെ ഭാഗമായി ഇരിയ്‌ക്കേണ്ടതിനുപകരം നേർരേഖയിൽ കാണപ്പെടുകയും ചെയ്യും.ഈ അവസ്ഥയിൽ വണ്ടിയോടിച്ചാൽ വണ്ടിയ്ക്ക് അവശ്യം വേണ്ട ശക്തിയും വേഗതയും കൈവരിയ്ക്കാനാവില്ല.ഇത് ടയറിന്റെ ആയുസ്സ് കുറയ്ക്കുകയും ടയറിന് കേടുപാടുകൾ ഉണ്ടാവാൻ കാരണമാവുകയും ചെയ്യും.കാറ്റു കുറഞ്ഞാൽ വീൽ ഡിസ്കിനും കേടുപാടുകളും വളവും ഉണ്ടാകാം.

                                                                                                                                            ടയറിൽ കാറ്റ് ആവശ്യത്തിലുംഅധികം കൂടിയാൽ ടയർ വൃത്താകൃതിയ്ക്കപ്പുറത്തേയ്ക്ക് വികസിയ്ക്കുകയും റോഡുമായി ടയർ മുട്ടിനിൽക്കേണ്ട പ്രതലത്തിന്റെ അളവ് കുറയുകയും വണ്ടിയുടെ നിയന്ത്രണം കുറയുകയും വേഗതയും ചാട്ടവും കൂടുകയും ചെയ്യും..ഇത് മൂലം അപകടങ്ങളുമുണ്ടാകാം.

                                                     വണ്ടിയുടെ ടയറിൽ കാറ്റ് എത്ര നിറയ്ക്കണം?ഇത് പറഞ്ഞു തരാൻ ഏറ്റവും നല്ലത് വണ്ടിയുടെ നിർമ്മാതാക്കൾ തന്നെയാണ് .നിർമ്മാതാവ് നിർദ്ദേശിയ്ക്കുന്ന അളവ് കാറ്റ് നിറയ്ക്കുന്നതാണ് ഏറ്റവും നല്ലത്.ഏറിയാൽ 1/ 2 psi കൂടി കൂടുതൽ കാറ്റ് നിറയ്ക്കാം .അതിനപ്പുറം പാടില്ല.

                                                              ടയറിൽ എയർ ഏതുവേണം എന്നതാണ് മറ്റൊരു ചോദ്യം.സാധാരണ എയറും നൈട്രജനുമുണ്ട് .നൈട്രജന് സാധാരണ എയറിനേക്കാൾ ഇരട്ടിവില ഈടാക്കാറുണ്ട്.എന്നാലും വണ്ടിയുടെ നിയന്ത്രണം,യാത്രാസുഖം,മൈലേജ്‌ .ടയറിന്റെയും അനുബന്ധഘടകങ്ങളുടെയും ലൈഫ് ഇവയ്ക്ക് പാസഞ്ചർ വണ്ടികളിൽ നൈട്രജൻ തന്നെയാണ് നല്ലത്.സാധാരണ എയറിൽ ഈർപ്പത്തിന്റെ അംശം ഉണ്ടാവും .എന്നാൽ നൈട്രജനിൽ ഇതില്ലാത്തതിനാൽ ടയറിന്റെ അനുബന്ധഘടകങ്ങൾ തുരുമ്പെടുക്കുന്നത് തടയാനാവും. 

                                                                                                                            നൈട്രജൻ നിറച്ച ടയറിന്റെ കാറ്റുനിറയ്ക്കുന്ന ഭാഗംടയറിൽ നൈട്രജനാണെന്ന് തിരിച്ചറിയാൻ ഇളം പച്ചനിറമുള്ള ക്യാപ് കൊണ്ട് അടച്ചിരിയ്ക്കും.








Post a Comment

0 Comments