ഈ ഇറക്കം എങ്ങനെ ഇറങ്ങും


ഈ കയറ്റം എങ്ങനെ കയറും എന്ന് അങ്ങോട്ട്  വണ്ടിയുമായി പോയപ്പോൾ ശങ്കിച്ച അതേ വഴിയിലൂടെ  തിരിച്ചുവരുമ്പോൾ ഈ ഇറക്കം എങ്ങനെ ഇറങ്ങും എന്നതും നമ്മൾ അറിഞ്ഞിരിയ്ക്കണം.നിരപ്പിലോടുന്നവണ്ടിയുടെ ഗിയറിനേക്കാൾ  ശക്തികൂടിയ ഗിയറിലാവും നാം കയറ്റം കയറുക.പക്ഷെ ആക്സിലറേഷനും വേഗതയും കുറഞ്ഞ അളവിലായിരിയ്ക്കും. എന്നാൽ ഇറക്കമിറങ്ങുന്ന വണ്ടിയ്ക്ക് നിരപ്പിലോടുന്ന വണ്ടിയുടെയത്ര ആക്സിലറേഷൻ ആവശ്യമുണ്ടാവില്ല.ചിലപ്പോൾ ആക്സിലറേറ്റർ കൊടുക്കാതെ തന്നെ വണ്ടി ഇറക്കമിറങ്ങി പോയേക്കാം .

                                                                       ഏതു ഗിയറിലാണ് വണ്ടി ഇറക്കത്തിൽ പോവേണ്ടത്?ഏതു ഗിയറിലാണോ വണ്ടി കയറ്റം കയറിപ്പോയത് അതേ ഗിയറിൽ തന്നെ വേണം ഇറക്കം ഇറങ്ങാൻ എന്നാണ്  തത്വം.അതെന്താണ് അങ്ങനെ?വണ്ടിയ്ക്ക് ഒരു കയറ്റം കയറാൻ എത്ര ബുദ്ധിമുട്ടുള്ളതാണോ അതിറക്കമാവുമ്പോൾ വേഗതയിൽ  പോയാൽ വണ്ടിയുടെ നിയന്ത്രണം നഷ്ടപ്പെടുത്തിയേക്കാവുന്ന വിധത്തിലുള്ളതായിരിയ്ക്കും .അപ്പോൾ ശക്തി കൂടിയ നിയന്ത്രണം കൂടിയ ഗിയറിൽ വേണമെങ്കിൽ മാത്രം ആക്സിലറേറ്റർ കൊടുത്ത് ഇറക്കമിറങ്ങാം .ആക്സിലറേറ്റർ കൊടുക്കാതെ ബ്രേക്ക് അപ്ലൈ ചെയ്യേണ്ടതുണ്ട്  എങ്കിൽ അതുമാവാം.എന്തായാലും ഫസ്റ്റ് ഗിയറിൽ കയറിപ്പോയ ഒരു കയറ്റം തിരിച്ച് ഇറക്കമിറങ്ങി വരുമ്പോൾ സെക്കൻഡ് ഗിയറിലെങ്കിലും ഇറങ്ങുക.ഒരു കാരണവശാലും 3rd ലോട്ടോ അത് കഴിഞ്ഞുള്ള ഗിയറുകളിലോട്ടോ പോവരുത്.2nd ൽ  കയറിപ്പോയ കയറ്റം 3rd ൽ ഇറങ്ങാം.3rd ൽ കയറിപ്പോയ കയറ്റം 4th ൽ ഇറങ്ങാം.പക്ഷേ 5th /6th ലേയ്ക്ക് പോവരുത്.ഓരോ ഗിയറിലും അതിനനുസൃതമായ വേഗപരിധി ഗിയർ,ആക്സിലറേറ്റർ,ബ്രെയ്ക് എന്നിവയുടെ യുക്തിപൂർവം ഉപയോഗിയ്ക്കുന്നതിലൂടെ  മിനിമം റ്റു മാക്സിമം എത്രയാണോ അത് പാലിയ്ക്കുക .ക്ലച്ച് പൂർണ്ണമായി ചവിട്ടിക്കൊണ്ടോ ,ന്യൂട്രൽ ഗിയറിലോ ,വണ്ടി എഞ്ചിൻ ഓഫാക്കിയോ  ഇറക്കം ഇറങ്ങരുത്.










Post a Comment

0 Comments