കാൽനടയാത്രക്കാരുടെ ശ്രദ്ധയ്ക്ക്.

അപകടങ്ങളില്ലാത്ത ഒരു വാഹനലോകം.അതാണ് നമ്മുടെ ലക്ഷ്യം .ഇതിന് കാൽനടയാത്രക്കാരും വണ്ടിയോടിയ്ക്കുന്നവരും എന്താണ് ചെയ്യേണ്ടത്?

                                               എല്ലാ കാൽനടയാത്രക്കാരും വണ്ടിയോടിക്കുന്നവരല്ല.എന്നാൽ വണ്ടിയോടിക്കുന്നവരെല്ലാം കാൽനടയാത്രക്കാരും കൂടിയാണ്.അത് കൊണ്ട് തന്നെ ഇക്കാര്യത്തിൽ കൂടുതൽ പഠിക്കേണ്ടതും ശ്രദ്ധിക്കേണ്ടതും വണ്ടി ഓടിക്കുന്നവർ തന്നെയാണ്.

                                                            കാൽനടയാത്രക്കാർ റോഡിൻറ്റെ ഏത് വശത്ത് കൂടിയാണ് നടക്കേണ്ടത്.അത് റോഡിൻറ്റെ വലത് വശത്തു കൂടിയാണെന്ന് എത്ര പേർക്കറിയാം.

                               എന്ത് കൊണ്ടാണ് റോഡിൻറ്റെ വലത് വശം ചേർന്നേ നടക്കാവൂ എന്ന് പറയുന്നത്.വാഹനങ്ങൾ റോഡിൻറ്റെ ഇടത് വശം ചേർന്നാണ് വരുന്നത്.നമ്മൾ റോഡിൻറ്റെ വലത് വശം  ചേർന്ന് നടന്നാൽ എതിരെ വാഹനങ്ങൾ വരുന്നത് കൃത്യമായി കാണാനും അത്യാവശ്യമെങ്കിൽ കുറച്ച് കൂടി വലത്തേക്ക് ഒതുങ്ങി നിന്ന് വാഹനങ്ങൾക്ക് കടന്നു പോകാനായി വഴിയൊരുക്കാനും അങ്ങനെ സ്വയം സുരക്ഷിതരാകാനും കഴിയും.

                                                                                   പിന്നിൽ നിന്ന് വരുന്ന വാഹനങ്ങൾ നമ്മുടെ തൊട്ടുപിറകെയല്ലാതെ മറുസൈഡിലൂടെ  കടന്നു പോവുന്നു എന്നതിനാൽ വലത് വശത്തുകൂടി നടക്കുമ്പോൾ നാം കൂടുതൽ സുരക്ഷിതരാണ്.എന്നിരുന്നാലും ഓവർ ടേക്ക് ചെയ്ത്  വരുന്ന വാഹനങ്ങൾ നമ്മുടെ തൊട്ടുപിറകെ വലതുവശത്തുകൂടെയാണ് കടന്നുപോവുന്നത് എന്നതിനാൽ കുറച്ചൊക്കെ ശ്രദ്ധ അങ്ങോട്ടും വേണം.അമിത ശ്രദ്ധ വേണ്ട.അശ്രദ്ധയാകാനും പാടില്ല.

                                                                        ബസിന്  കൈ കാണിക്കുമ്പോൾ റോഡിലേക്ക് കൂടുതൽ ഇറങ്ങിനിന്നു കൈ കാണിക്കുന്നത്  അപകടത്തിനുള്ള സാധ്യത വിളിച്ചു വരുത്തുകയാണ് ചെയ്യുന്നത്.കയറാനുദ്ദേശിക്കുന്ന വാഹനത്തിലേക്ക് നീട്ടിപ്പിടിച്ച കൈയുടെ നടുവിരൽത്തുമ്പു പോലും സ്പർശിക്കാതിരിക്കാൻ ശ്രദ്ധിക്കണം.

                              റോഡ് മുറിച്ചു കടക്കുമ്പോൾ ഒരുപാടു ശ്രദ്ധിക്കാനുണ്ട്.റോഡിലൂടെ കടന്നുപോകുന്ന വാഹനത്തിൻറ്റെ വേഗത,വാഹനവും നാമുമായുള്ള അകലം ഇവയെല്ലാം കണക്കിലെടുക്കണം.അമിത വേഗതയിലോ അശ്രദ്ധമായോ വരുന്ന വാഹനത്തെ ഒരിക്കലും ക്രോസ് ചെയ്യരുത്.വാഹനം അടുത്തെത്തിയാലും ക്രോസ് ചെയ്യരുത്.

                                            വാഹനം ക്രോസ് ചെയ്യാൻ തീരുമാനിച്ചു മുൻപോട്ടു പോയിട്ട് പിന്നോക്കം തിരിച്ചു വന്നു അതെ വാഹനത്തെ വീണ്ടും ക്രോസ് ചെയ്യാൻ ശ്രമിക്കരുത്.നമ്മൾ മുന്നോട്ടുവരില്ലെന്നു കരുതി മുന്നോട്ടുവരുന്ന വാഹനത്തിൻറ്റെ ഡ്രൈവർക്ക് പെട്ടെന്ന് നിർത്തിയോ വെട്ടിച്ചൊഴിവാക്കിയോ നമ്മളെ ഒരപകടത്തിൽ നിന്ന്  രക്ഷിക്കാൻ പറ്റിയേക്കില്ല.

                               ഒരിക്കലും നിർത്തിയിട്ട ഒരു വാഹനത്തിൻറ്റെ മുൻവശത്തോടു ചേർന്ന് കുറുകെ കടക്കരുത്.ഡ്രൈവർക്ക് നിങ്ങളെ കാണാൻ സാധിക്കുന്ന അകലം വാഹനവുമായി ഉറപ്പുവരുത്തിയെ കടന്നുപോകാവൂ.

                                                നിർത്തിയിട്ട വാഹനത്തിൻറ്റെ പിന്നാലെയും ഇപ്രകാരം കടന്നുപോകരുത്.ഓടിക്കൊണ്ടിരിക്കുന്ന ബസ് പോലെയുള്ള വാഹനമാണെങ്കിൽ പ്രത്യേകിച്ചും.ഒന്നുകിൽ വാഹനവുമായി നല്ല അകലം പാലിച്ച് കടന്നു പോവുക.അല്ലെങ്കിൽ വാഹനം കടന്നുപോയ ശേഷം മാത്രം കടന്നുപോവുക.

                                         ഓടുന്ന വണ്ടിയിലേക്ക് ചാടിക്കയറരുത് .ഓടുന്ന വണ്ടിയിൽ നിന്ന് ചാടി ഇറങ്ങുകയുമരുത്.           

                                                                                         റോഡ് കുറുകെ കടക്കുമ്പോൾ ആദ്യം ഇടത്തേക്കും പിന്നീട് വലത്തേക്കും ഒന്നുകൂടി ഇടത്തേക്കും നോക്കി വാഹനങ്ങൾ ഒന്നും വരുന്നില്ല എന്നും അതല്ലെങ്കിൽ അവ സുരക്ഷിതമായ അകലത്തിലും വേഗത്തിലുമാണ് വരുന്നത് എന്നും ഉറപ്പ് വരുത്തി കടന്നു പോവുക.


             





Post a Comment

0 Comments