വളവുകളിൽ ഇളവുകളില്ല .

റോഡിന്റെ ഇടതുവശം ചേർന്നാണ് നമ്മൾ വണ്ടിയോടിയ്ക്കുന്നത് .എതിരെ വരുന്ന വണ്ടികൾ നമ്മുടെ വലതുവശത്തുകൂടെ കടന്നുപോവുന്നു. എന്നാൽ വളവുകളിൽ എതിരെ വരുന്ന വണ്ടി നമുക്ക് കാണാനാവില്ല.അപ്പോൾ നമ്മൾ എങ്ങനെ വണ്ടിയോടിയ്ക്കണം .ഒരു കാരണവശാലും റോഡിൻറെ വലതുവശത്തുകൂടിയോ നടുഭാഗത്തുകൂടിയോ നടുവിലെ വര കടന്നോ വണ്ടിയോടിയ്ക്കരുത്.കഴിയുന്നത്ര ലെഫ്റ്റ് സൈഡ് കീപ് ചെയ്യുക. എതിരെ വണ്ടി വരുന്നുണ്ട് എന്ന സങ്കല്പത്തിൽ തന്നെ ഹോണടിയ്ക്കുക .വേഗത കുറച്ച് വണ്ടിയോടിയ്ക്കുക .നേരെയുള്ള റോഡിലൂടെ വന്ന വേഗതയിൽത്തന്നെ വളവുകളിൽ വണ്ടിയോടിയ്ക്കരുത് .ഗിയർ ഡൌൺ ചെയ്ത് ആക്സിലറേറ്റർ കുറച്ച് ബ്രേക്ക് അപ്ലൈ ചെയ്ത് വേഗത കുറയ്ക്കുക .ഹോണടിയ്ക്കുമ്പോൾ നിർത്താതെ ഹോണടിയ്ക്കരുത് .ആവശ്യത്തിന് മാത്രം ഹോണടിയ്ക്കുക.എതിരെ വരുന്ന വണ്ടിക്കാരൻ ഹോണടിച്ചാൽ നമ്മൾ കേൾക്കണമല്ലൊ .ചിലർ ഹോണടിയ്ക്കാതെയും വന്നേക്കാം.എന്തായാലും,വണ്ടി വരുന്നുണ്ടെങ്കിലും ഇല്ലെങ്കിലും വരുന്നുണ്ടെന്നുറപ്പിച്ചുതന്നെ മുന്നോട്ടുപോവുക.വണ്ടി വളവു നിവർന്നുവരുന്നതുവരെ അഥവാ നേർരേഖയിലുള്ള വഴിയിലെത്തുന്നതുവരെ വേഗത കുറച്ചോടിയ്ക്കുകയും അത്യാവശ്യം വേണ്ടപ്പോൾ ഹോൺ മുഴക്കുകയും ചെയ്യുക.വളവിൽ തൊട്ടുമുമ്പേ ഒരു വണ്ടി പോവുന്നുണ്ടെങ്കിൽ അതിനോട് കുറഞ്ഞത് ഒരു വണ്ടിപ്പാടകലം പാലിയ്ക്കുക.ഒരു കാരണവശാലും വളവിൽ മുൻപേ പോകുന്ന വണ്ടിയെ ഓവർ ടേക്ക് ചെയ്യരുത്.വളവുകളിൽ U ടേൺ എടുക്കാൻ പാടില്ല .മുൻപോട്ടു പോയി വളവ് തീർന്നുകഴിഞ്ഞ്റോഡിൽ നല്ല വേണ്ടത്ര വീതിയുള്ളയിടത്ത് രണ്ടു ഭാഗത്തുനിന്നും വണ്ടികൾ വരുന്നില്ലെന്നും  U ടേൺ നിരോധിച്ചിട്ടില്ലാത്ത ഭാഗമാണെന്നും ഉറപ്പുവരുത്തിയിട്ട് U ടേൺ എടുക്കുക.

                                                                                                                     വളവുകളിൽ വണ്ടിയോടിയ്ക്കുന്ന അതേ  രീതിയിൽ തന്നെ വേണം ഒരു കയറ്റംകഴിഞ്ഞ് അടുത്തത് ഇറക്കമുള്ള മുൻഭാഗം കാണാൻ പറ്റാത്ത റോഡുകളിലും വണ്ടിയോടിയ്‌ക്കേണ്ടത്.അതായത്  ഗിയർ ഡൌൺ ചെയ്ത് ,വേഗത കുറച്ച് ,ഇടതുവശം ചേർന്ന് ഹോണടിച്ച് ............കയറ്റമാണ് കയറുന്നതെന്നതിനാൽ അത്യാവശ്യം നിർത്തേണ്ടിവന്നാൽ മാത്രം ബ്രേക്ക് അപ്ലൈ ചെയ്യുക.ആക്സിലറേറ്റർ ആവശ്യത്തിന് മാത്രം കൊടുക്കുക. 




 

Post a Comment

0 Comments