നമ്മുടെ വണ്ടിയുടെ നാലു ടയറുകളും നല്ല കണ്ടീഷനിൽ ആയിരിയ്ക്കണം.കുണ്ടും കുഴിയും വളവും തിരിവും കയറ്റവും ഇറക്കവും ഒക്കെയുള്ള റോഡിലൂടെ പതിയെയും വേഗത്തിലുമൊക്കെ ഓടുന്ന വണ്ടിയുടെ ടയറുകൾക്കും ചില മാറ്റങ്ങൾ സംഭവിയ്‌ക്കാം.ചില പ്രശ്നങ്ങൾ ഉണ്ടാകാം.ഇത് പരിഹരിയ്ക്കാനാണ് ഒരു നിശ്ചിത കിലോമീറ്ററുകൾ ഓടിക്കഴിയുമ്പോൾ വണ്ടിയുടെ വീൽ അലൈൻമെൻറ് ചെയ്യുന്നത് .വീൽ അലൈൻമെൻറ് പെർഫെക്റ്റ് കണ്ടീഷനിൽ ആണോ എന്നറിയാൻ ഒരു മാർഗമുണ്ട്.ടയറിന്റെ പുറംഭാഗത്ത് ഒത്ത നടുവിൽ മുകളിൽ നിന്ന് താഴെ വരെ ഒരേ നേർരേഖയിൽ ആണെങ്കിൽ ആ ടയറിന്റെ അലൈൻമെൻറ് കറക്റ്റ് ആണെന്ന് മനസ്സിലാക്കാം .വണ്ടിയുടെ നാലു ടയറുകളുടെയും അലൈൻമെൻറ് ഇതേ പോലെ കൃത്യമായിരിയ്ക്കണം .അലൈൻമെൻറ് ൽ തകരാറുകൾ ഉണ്ടായാൽ വലിയ അപകടങ്ങൾ വരെ സംഭവിച്ചേക്കാം.പൊതുവെ കണ്ടുവരാറുള്ള ഒരു പ്രശ്നമാണ് ടയറുകളുടെ വെട്ടിത്തേയൽ .ടയറിന്റെ പുറംഭാഗം മധ്യഭാഗത്ത് മുകളിൽനിന്ന് താഴേയ്ക്ക് നേർരേഖയിൽ വരുന്നതിനുപകരംതാഴ്ഭാഗം പുറത്തേയ്ക്കു ചരിഞ്ഞു വന്നാൽ ടയർ അകത്തേയ്ക്കു വെട്ടിത്തേയുന്നതിനു കാരണമാകും .ഇത് അധികമായാൽ ഓടിക്കൊണ്ടിരിയ്ക്കുന്ന വണ്ടിയുടെ ടയർ പൊട്ടി അപകടം ഉണ്ടാകാനും കാരണമാകും.അതുകൊണ്ട് വണ്ടി കൃത്യമായ ഇടവേളകളിൽ,സാധാരണയായി 5000 km ഓടുന്ന മുറയ്ക്ക് വീൽ അലൈൻമെൻറ് ചെയ്യിക്കാൻ ശ്രദ്ധിയ്ക്കണം .അത്യാവശ്യമെന്നുകണ്ടാൽ അത്രവരെയൊന്നും കാത്തിരിയ്ക്കാതെ ചെയ്യണം.വണ്ടിയുടെയും ടയറിന്റെയും കൂടിയ മൈലേജ്,നല്ല സ്റ്റിയറിങ് കൺട്രോൾ ,മികച്ച നിയന്ത്രണം,കൂടിയ ട്രാവൽ കംഫേർട്ട്,സുരക്ഷിതത്വം ഇവയെല്ലാം കൃത്യമായ വീൽ അലൈൻമെന്റിലൂടെ കൈവരിയ്ക്കാം .
0 Comments