കാർ ,ജീപ്പ് പോലെയുള്ള വാഹനങ്ങളിൽ സ്റ്റിയറിങ്ങും ഫ്രണ്ട് വീലുകളും തമ്മിൽ കുറച്ച് അകലമുണ്ട്.ഇവയിൽ മുൻപോട്ട് തള്ളിനിൽക്കുന്ന ബോണറ്റിനുള്ളിൽ ആണ്എൻജിൻ . ബസ്,മാരുതി ഓമ്നി വാൻ പോലെയുള്ളവാഹനങ്ങളിൽ എൻജിൻ ഡ്രൈവറുടെ ഇടതുഭാഗത്ത് വാഹനത്തിന്റെ മധ്യഭാഗത്ത് ആയിരിയ്ക്കും.ഈ വാഹനങ്ങളിൽ വാഹനത്തിന്റെ ഏറ്റവും മുൻഭാഗത്ത് വലതുവശത്ത് ആണ് സ്റ്റിയറിങ്. സ്റ്റിയറിങ്ങും വാഹനത്തിന്റെ മുൻഭാഗവും ഫ്രണ്ട് ടയറുകളും ഏകദേശം ഒരേ ലൈനിൽ ആയതുകൊണ്ട് സ്റ്റിയറിങ് കൈകാര്യം ചെയ്യാൻ എളുപ്പമാണ്.വലത്തോട്ടു തിരിച്ചാൽ ഉടൻ തന്നെ കുറഞ്ഞ പ്ലേയിൽ വാഹനം വലത്തോട്ടു തിരിയും.ഉടൻതന്നെ സ്റ്റിയറിംഗ് തിരിച്ച് വാഹനം നേരേയാക്കണം.ഇടത്തോട്ട് തിരിയ്ക്കുമ്പോഴും ഇങ്ങനെതന്നെ .ബോണറ്റുള്ള വാഹനങ്ങളിൽ ബോണറ്റും ബമ്പറും ഒരല്പം സ്ഥലം ഗ്യാപ്പും കൂടെ കഴിഞ്ഞുള്ള ഭാഗമാണ് ഡ്രൈവിംഗ് സീറ്റിലിരുന്നാൽ നമുക്ക് കാണാൻ കഴിയുക.ഇത് വണ്ടിയോടിയ്ക്കാൻ പഠിയ്ക്കുന്നവർക്ക് പ്രാരംഭഘട്ടത്തിൽ നല്ല ബുദ്ധിമുട്ടുള്ള കാര്യമാണ്.ഡ്രൈവിംഗ് പഠിയ്ക്കുകയും പരിശീലിയ്ക്കുകയും ചെയ്ത് നന്നായി ഓടിയ്ക്കാൻ പഠിയ്ക്കുന്നതനുസരിച്ച് ഈ ബുദ്ധിമുട്ട് കാര്യമായി കുറയും എന്നല്ലാതെ പൂർണ്ണമായി മാറുകയില്ല.
ഇടതുവശം പരമാവധി ചേർന്ന് വണ്ടി ഓടിയ്‌ക്കേണ്ടി വരുമ്പോൾ വണ്ടിയുടെ ഇടത് ഭാഗത്ത്റോഡിൽ ഫ്രണ്ട് ടയറിന്റെ സ്ഥാനം,വണ്ടിയുടെ ഫ്രണ്ട് കോർണർ ഇവ എവിടെയാണെന്നറിയാൻ ഒരെളുപ്പമാർഗമുണ്ട്.വണ്ടിയുടെ ബോണറ്റിന്റെ കൃത്യം മധ്യഭാഗത്ത് ഏറ്റവും മുൻപിലായി ഒരു സെന്റർ പോസ്റ്റ് ഫിറ്റ് ചെയ്യുക.ഡ്രൈവിംഗ് സീറ്റിലിരുന്ന് സെന്റർ പോസ്റ്റിലേയ്ക്ക് നോക്കുമ്പോൾ നേരെ താഴെ കാണുന്നതായി നമുക്ക് ബോധ്യമാകുന്ന ഭാഗമാണ് റോഡിൽ വാഹനത്തിന്റെ ഇടതു കോർണർ ഭാഗം. കൂടുതൽ കൃത്യതയ്ക്കായി വാഹനത്തിന്റെ ഇടത് ഭാഗത്ത് ബോണറ്റിന്റെ പരമാവധി ഫ്രണ്ടിലായി ഒരു സൈഡ് പോസ്റ്റ് കൂടി ഫിറ്റ് ചെയ്യാവുന്നതാണ്.പുതുതായി ഇറങ്ങുന്ന വാഹനങ്ങളിൽ വാഹനത്തിന്റെ ഉള്ളിലിരുന്നു കൊണ്ടുതന്നെ വാഹനം റോഡിൽ എവിടെയാണെന്ന് കണ്ടറിയാനുള്ള സംവിധാനങ്ങളുണ്ട്.
0 Comments