ഒറ്റയ്ക്ക് ചെയ്താലേ ചില കാര്യങ്ങൾ ശരിയാകൂ .ഡ്രൈവിംഗ് പരിശീലനത്തെ പൂർണ്ണതയിലെത്തിച്ച് ഒരാളെ പ്രാഗൽഭ്യമുള്ള ഡ്രൈവർ ആക്കുന്നത് അത്തരത്തിൽ ഒറ്റയ്ക്കുള്ള പഠനങ്ങളാണ്.ലേണേഴ്‌സ് പരീക്ഷ എഴുതി പാസായി വണ്ടിയോടിയ്ക്കാൻ പഠിച്ച് ലൈസൻസുമൊക്കെയെടുത്ത് പരിശീലനവും പൂർത്തിയാക്കിക്കഴിഞ്ഞാൽ പിന്നെ വേണ്ടത് വണ്ടിയും നമ്മളും മാത്രമായിട്ടുള്ള ചെറിയ ചെറിയ ഓട്ടങ്ങളാണ്. കൂടെ ആരുമില്ല.ഇനി ഒറ്റയ്ക്ക് ഓടിച്ച് പഠിയ്ക്കാം .വണ്ടിയുടെ എഞ്ചിനും ഡ്രൈവറും തമ്മിലുള്ള ഒരു സംഭാഷണമാണ് ഡ്രൈവിംഗ്എന്നൊരു ചൊല്ലുണ്ട്. .വേണ്ടത്ര പരിശീലനം ,നല്ല ധൈര്യവും ആത്മവിശ്വാസവും,നല്ല കണ്ടീഷനിലുള്ള വണ്ടി,ഇത്രയുമുണ്ടെങ്കിൽ ഒറ്റയ്‌ക്കോടിച്ച് പഠിയ്ക്കാനിറങ്ങാം.ആദ്യമാദ്യം മൈതാനത്തുകൂടിയും തിരക്കുകുറഞ്ഞ വഴികളിലൂടെയുമൊക്കെയാവാം ഓടിച്ച് പഠിയ്ക്കുന്നത് .വണ്ടിയോടും റോഡിനോടും ഉള്ള പേടി മാറ്റിയെടുക്കാൻ ഇതാണ് ഏറ്റവും നല്ല മാർഗം.നമ്മൾ വണ്ടിയോടിയ്ക്കാൻ നന്നായി അറിയാവുന്ന ഒരാളാണെന്ന് വിശ്വസിച്ച് പെട്ടെന്ന് വണ്ടിയെടുക്കാൻ അല്ലെങ്കിൽ എവിടെനിന്നെങ്കിലും ഒരു വണ്ടി എടുത്തുകൊണ്ടുവരാൻ ആരെങ്കിലും പറഞ്ഞാൽ ,അഥവാ ഒരത്യാവശ്യഘട്ടത്തിൽ ഒരു വണ്ടിയോടിയ്ക്കേണ്ടിവന്നാൽ നോ എന്ന് പറയാതെ വണ്ടിയോടിയ്ക്കാൻ ഇത്തരമൊരു മുന്നൊരുക്കം തീർച്ചയായും സഹായിയ്ക്കും.
0 Comments