ഡ്രൈവിംഗ് പഠനം എവിടെ .

ഡ്രൈവിംഗ് പഠനത്തിന് ഏറ്റവും നല്ലത് അംഗീകാരവും ഗുണനിലവാരവുമുള്ള ഡ്രൈവിംഗ് സ്കൂളുകൾ തന്നെയാണ്.വണ്ടിയുടെ കണ്ടീഷൻ ,പഠിപ്പിയ്ക്കുന്ന ആളിന് ഡ്രൈവിങ്ങിലുള്ള പ്രാഗൽഭ്യം ,പഠിപ്പിയ്ക്കാനുള്ള കഴിവ് ഇവയെല്ലാം ഇക്കാര്യത്തിൽ ഒരേ പോലെ മുഖ്യമാണ് .ഡ്രൈവിംഗ് പഠിപ്പിയ്ക്കുന്ന സ്കൂളുകളിലെ വണ്ടികളിൽ പരിശീലകന് നിയന്ത്രിയ്ക്കാവുന്ന തരത്തിൽ അഡീ ഷണലായി ഒരു ക്ലച്ചും ബ്രെയ്ക്കും ഉണ്ടായിരിയ്ക്കും.ഇത് പഠിപ്പിയ്ക്കുന്ന യാൾക്ക് അത്യാവശ്യം വേണ്ടിവന്നാൽ വണ്ടി നിർത്താനും നിയന്ത്രിയ്ക്കാനും സഹായകമാവും.പഠിയ്ക്കുന്നയാൾക്കും ഇത് മൂലം ആത്മവിശ്വാസവും ധൈര്യവും  ഉണ്ടാവും.ഇങ്ങനെയുള്ള സംവിധാനമില്ലാത്ത വണ്ടികളിൽ പഠിയ്ക്കാനാരംഭിച്ച്  ചെറിയ തട്ടും മുട്ടുമൊക്കെയായി പഠനം പാതിവഴിയിലുപേക്ഷിച്ച പലരുമുണ്ട്.അത് കൊണ്ട് ഒറ്റയ്ക്ക് വണ്ടിയോടിച്ച് പരിശീലിയ്ക്കാൻ പ്രാപ്തിയാകുന്നത് വരെ ഇത്തരം സംവിധാനമുള്ള വണ്ടികൾ തന്നെയാണുത്തമം .

Post a Comment

0 Comments