മൈലേജ് കൂട്ടാൻ മൂന്ന് മാർഗങ്ങൾ






കുറഞ്ഞ അളവിലെ ഇന്ധനം കൊണ്ട് കൂടുതൽ ദൂരം ഓടണം.ഒരു  ലിറ്റർ ഇന്ധനത്തിന് പരമാവധി കിലോമീറ്റർ ഓടണം.അഥവാ വണ്ടിയ്ക്ക് നല്ല മൈലേജ് കിട്ടണം.മൈലേജിന്റെ കാര്യത്തിൽ ഇതാണ് നാമെല്ലാം കാണുന്ന സ്വപ്നം.ഇതിനു നമ്മൾ എന്ത് ചെയ്യണം ?ഏറ്റവും പ്രധാനപ്പെട്ട 3 മാർഗ്ഗങ്ങളെപ്പറ്റി ഇപ്പോൾ പറയാം.
                                      1 .  വാഹനം മൊത്തത്തിൽ നല്ല കണ്ടീഷനിൽ ആയിരിയ്ക്കണം .കൃത്യമായി സർവീസ് നടത്തുകയും അറ്റകുറ്റപ്പണികൾ കാലതാമസം കൂടാതെ തീർക്കുകയും വേണം.എൻജിൻ ഓയിൽ,ഗിയർ ഓയിൽ ,തുടങ്ങിയവ കൃത്യമായ ഇടവേളകളിൽ മാറ്റണം.ഡീസൽ ഫിൽറ്റർ,എയർ ഫിൽറ്റർ ,ഇങ്ങനെ നിശ്ചിത കിലോമീറ്റർ ഓടിക്കഴിയുമ്പോൾ മാറ്റേണ്ട ഘടകങ്ങൾ റീപ്ലേസ് ചെയ്യണം.എന്നിരുന്നാലും ഓടിയ കിലോമീറ്ററുകളോ സർവീസ് പീരിയഡോ കാത്തിരിയ്ക്കാതെ അത്യാവശ്യഘട്ടങ്ങളിൽ സർവീസിങ് ,അറ്റകുറ്റപ്പണികൾ തീർക്കൽ,ഓയിൽ,ഫ്ലൂയിഡ് ഇവയുടെ ചേഞ്ചിങ്,ഫിൽറ്ററുകൾ,ബ്രേക്ക് പാഡുകൾ ഇങ്ങനെയുള്ള ഘടകങ്ങൾ മാറ്റിയിടൽ ഇവയെല്ലാം കൃത്യമായി ചെയ്യണം.
                          2 .ഇന്ധനത്തിന്റെ ഗുണനിലവാരം വണ്ടിയുടെ മൈലേജിൽ പ്രധാനമാണ്.മായം ചേർന്ന ഇന്ധനം മൈലേജ് കുറയ്ക്കും.മലിനീകരണമുണ്ടാക്കുകയും വണ്ടിയ്ക്ക് കേടുപാടുകളും അറ്റകുറ്റപ്പണികളും വർദ്ധിപ്പിയ്ക്കുകയും ചെയ്യും.ഇന്ധനത്തിന്റെ ഗുണനിലവാരം എത്രത്തോളമുണ്ടെന്നറിയാൻ ലാബ് പരിശോധനകളും ഫിൽറ്റർ പേപ്പർ ടെസ്റ്റുകളുമൊക്കെയുണ്ട്.പെട്രോളിന്റെ കാര്യത്തിൽ പേപ്പർ ടെസ്റ്റിലൂടെ മണ്ണെണ്ണയോ അതേ പോലെ മറ്റേതെങ്കിലും ഇന്ധനങ്ങളോ മായമായി ചേർത്തിട്ടുണ്ടോ എന്നറിയാം.പെട്രോളിൽ മുക്കിയ ടെസ്റ്റിംഗ് പേപ്പർ മയമൊന്നും ചേരാത്ത പെട്രോളാണെങ്കിൽ മുഴുവനും അന്തരീക്ഷവായുവിലേയ്ക്ക് ആവിയായിപ്പോവുകയും പേപ്പർ പഴയപടി ആവുകയും ചെയ്യും.ഇത് ഒരുപാടു വർഷങ്ങൾ മുൻപ് മുതലേ ഉള്ള ഒരു മാർഗമാണ്.ഡീസലിന്റെയും പെട്രോളിന്റെയും ഗുണനിലവാരം സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾക്ക് ലാബ് പരിശോധനാസംവിധാനങ്ങളെ ആശ്രയിയ്ക്കുന്നതാണുത്തമം.
                                                                  ഇന്ധനത്തിന്റെ ഗുണനിലവാരം മാത്രമല്ല വണ്ടിയിൽ ഒഴിയ്ക്കുന്ന ഇന്ധനത്തിന്റെ അളവും പരമപ്രധാനമാണ്.അഞ്ച് ലിറ്റർ ഇന്ധനത്തിന്റെ പണം കൊടുക്കുമ്പോൾ അതിൽ കുറഞ്ഞ അളവാണ് ഇന്ധനം വണ്ടിയുടെ ടാങ്കിൽ അടിയ്ക്കുന്നതെങ്കിൽ ഗുണനിലവാരമുള്ള ഇന്ധനമാണെങ്കിൽ പോലും നമുക്ക് കിട്ടേണ്ടുന്ന മൈലേജ് കിട്ടില്ല.ഇന്ധനം പമ്പിൽനിന്ന് കൃത്യമായ അളവിലാണോ വണ്ടിയുടെ ടാങ്കിലേക്കെത്തുന്നത് ,പമ്പിൽ എന്തെങ്കിലും കൃത്രിമസംവിധാനം ചെയ്തുവെച്ചിട്ടുണ്ടോ എന്നൊക്കെയറിയാൻ മാർഗ്ഗമുണ്ട്.പാമ്പുകളിൽത്തന്നെ അഞ്ച് ലിറ്റർ ഇന്ധനം കൃത്യമായി അളന്നെടുക്കാൻ പറ്റിയ പാത്രമുണ്ട് .ഇതിലേയ്ക്ക് ഇന്ധനം അടിച്ച് അളവ് കൃത്യമാണോ എന്ന് പരിശോധിച്ചാൽ മതി.
                                                                                                             എന്നാൽ ഇതിനേക്കാളൊക്കെ എളുപ്പമുള്ളതും സാധാരണ രീതിയിൽ നമുക്കുചെയ്യാവുന്നതുമായ ഒരു കാര്യമുണ്ട്.ഗുണനിലവാരമുള്ള ഇന്ധനം ലഭിയ്ക്കുന്ന പമ്പിൽനിന്നുമാത്രം പതിവായി ഇന്ധനം അടിയ്ക്കുക.വണ്ടിയോടുമ്പോൾ വണ്ടിയുടെ പവർ,സ്മൂത്ത് നെസ് ,നിറവും അസാധാരണമായ മണവും ഇല്ലാത്ത എക്സ്ഹോസ്റ്റ്  ഇവയൊക്കെ ഗുണനിലവാരമുള്ള ഇന്ധനത്തിന്റെ ലക്ഷണങ്ങളാണ്. ഇതോടൊപ്പം നല്ല മൈലേജ് കൂടി ലഭിയ്ക്കുന്നെങ്കിൽ ഇന്ധനം സൂപ്പർ തന്നെ.
                                                                                                                             എങ്ങനെ വണ്ടിയുടെ മൈലേജ് കണ്ടുപിടിയ്ക്കാം ?ടാങ്കിൽ നിറച്ച ഇന്ധനം ഒരു നിശ്ചിത അളവ് മാത്രം ബാക്കിയാവുമ്പോൾ വണ്ടിയുടെ മീറ്റർ കൺസോളിൽ മഞ്ഞനിറത്തിൽ പമ്പിന്റെ രൂപത്തിൽ തെളിഞ്ഞുവരുന്നത് കാണാം.ആ സമയത്ത് വണ്ടി ഓടിയ കിലോമീറ്റർ എഴുതിവെയ്ക്കുക.എന്നിട്ട് പമ്പിൽ നിന്ന് 5 ലിറ്റർ ഇന്ധനം അടിയ്ക്കുക.വീണ്ടും വണ്ടിയോടിച്ച് പമ്പ് തെളിഞ്ഞുവരുമ്പോളുള്ള കിലോമീറ്റർ എഴുതിവെയ്ക്കുക.അതിനെ അഞ്ച് കൊണ്ട് ഹരിച്ചാൽ ഒരു ലിറ്റർ ഇന്ധനം കൊണ്ട് വണ്ടി എത്ര കിലോമീറ്റർ ഓടി എന്നത് മനസിലാക്കാം.ഇത് നിങ്ങൾക്ക് തൃപ്തികരമായ മൈലേജ് ആണെങ്കിൽ ആ പമ്പിൽ നിന്ന് തന്നെ സ്‌ഥിരമായി ഇന്ധനമടിയ്ക്കാം .ഈ രീതിയിൽ വണ്ടിയുടെ ശരാശരി മൈലേജ് കണ്ടുപിടിയ്ക്കാൻ ചിലപ്പോൾ മൂന്നു മുതൽ അഞ്ച് തവണ വരെ ഇന്ധനം അഞ്ച് ലിറ്റർ എന്ന കണക്കിൽ നിറച്ചോടിച്ച് അതിന്റെ ശരാശരി കണ്ടുപിടിയ്ക്കേണ്ടി വന്നേക്കാം.കാരണം നാം വണ്ടിയോടിയ്ക്കുന്നത് പല തരത്തിലുള്ള റോഡുകളിലൂടെയും പല വേഗത്തിലും ഒക്കെയാവാം.എന്തായാലും ഈ ടെസ്റ്റിൽ മോശം റിസൾട്ട് തരുന്ന പമ്പിനെ മറ്റു രണ്ടു ഘടകങ്ങളും ഓക്കെയാണെന്നുറപ്പുണ്ടെങ്കിൽ തീർച്ചയായും ഒഴിവാക്കാം.(അതായത് വണ്ടിയുടെ കണ്ടീഷൻ,വണ്ടിയോടിയ്ക്കുന്ന രീതി)
                                                                                         ഇനി നല്ല ഡ്രൈവിംഗ് ശീലങ്ങളെപ്പറ്റി പറയാം.മോശം പണിക്കാരൻ തന്റെ ആയുധത്തെപ്പറ്റി കുറ്റം പറയും എന്നൊരു ചൊല്ലുണ്ട്.വണ്ടിയുടെ മൈലേജ്ന്റ്റെ കാര്യത്തിലും ഇത് സത്യമാണ്.വണ്ടിയ്ക്ക് നല്ല മൈലേജ് കിട്ടണമെങ്കിൽ നമ്മുടെ ഡ്രൈവിംഗ് ശീലങ്ങളും നന്നാവണം.തീർത്തും വേഗത കുറച്ചാണ് വണ്ടിയോടിയ്ക്കുന്നതെങ്കിൽ ഇന്ധനം കൂടുതൽ ചെലവാകും.അമിതവേഗത്തിലോടിയാലും മൈലേജിനും വണ്ടിയ്ക്കും ദോഷകരമായ വിധത്തിൽ ഇന്ധനം കത്തിത്തീരും .ഓരോ വണ്ടിയ്ക്കും സുരക്ഷ ,നിയന്ത്രണം ,എന്നിങ്ങനെ പല ഘടകങ്ങളും കണക്കിലെടുത്ത് പരമാവധി എടുക്കാവുന്ന വേഗത നിജപ്പെടുത്തിയിട്ടുണ്ട്.ഉദാഹരണത്തിന് ഒരു കാറിന് അനുവദനീയമായ പരമാവധി വേഗം 80 km/h ആണെങ്കിലും മൈലേജ് പരമാവധി ലഭിയ്ക്കാൻ നല്ലത് 5/6 ഗിയറുകളിൽ 40 റ്റു 60km/h  റേഞ്ചിൽ വണ്ടിയോടിയ്ക്കുന്നതാണ്. 4th ഗിയറിൽ പരമാവധി വേഗം 40km/h നു തൊട്ടപ്പുറം വരെയാകാം.അത് കടന്നാൽ സ്പീഡ് 40km/h ലേയ്ക്ക് കുറയാതെ 5th ലെയ്‌ക്കും 5th ൽ സ്പീഡ് 50km/h കടന്നാൽ വീണ്ടും 50 km/h കുറയാതെ 6th ലേയ്ക്കും പ്രസ്തുത ഗിയറിൽ മാക്സിമം 60km/h സ്പീഡ് ലിമിറ്റിൽ വണ്ടിയോടിയ്ക്കണം .ഇത് കൂടാതെ മൈലേജ് കൂട്ടാൻ മേല്പറഞ്ഞത് സംബന്ധമായും അല്ലാതെയും ഒരുപാട് മാർഗങ്ങളുണ്ട്.അവയെപ്പറ്റിയൊക്കെ പിന്നീട് പറഞ്ഞു തരാം.  





















                      









Post a Comment

0 Comments