ഗിയർ ഡൗൺ ചെയ്യുമ്പോൾ .

വണ്ടി സ്പീഡ് കുറയ്ക്കാനായോ നിർത്തുന്നതിനു മുന്നോടിയായോ ഗിയർ ഡൗൺ ചെയ്യേണ്ടി വരാം .5th / 6 th ഗിയറിൽനിന്ന് വേഗത കുറച്ച് 4 th ഗിയറിലേയ്ക്ക് ഇടാം.ആക്സിലേറ്ററിൽ നിന്ന്ഒറ്റയടിയ്ക്ക്  കാലെടുത്തുംബ്രേക്ക് ഒറ്റച്ചവിട്ടിനല്ലാതെ, ക്രമേണ, എന്നാൽ തീർത്തും സാവധാനത്തിലല്ലാതെയും പ്രയോഗിച്ച് വേഗത കുറച്ചുകൊണ്ടുവരാവുന്നതാണ് .ഈ മെതേഡ്  എല്ലാ ഗിയർ ഡൌൺ ചെയ്യലിലും അപ്ലൈ ചെയ്യാവുന്നതാണ് .5 th/ 6 th ഗിയറിൽനിന്നും 40 km/ h ന് പരമാവധി അടുത്തേയ്ക്ക് വേഗത കുറച്ചു കൊണ്ടുവന്ന് 4 th ഗിയറിലേയ്ക്ക് ഇടാവുന്നതാണ്.5th/ 6 th ഗിയറുകളിൽ നിന്നും അതായത് നല്ല വേഗതയിലോടുന്ന സമയത്ത് 1st / 2nd / 3 rd  ഗിയറുകളിലൊന്നിലേയ്ക്കും ഡൌൺ ചെയ്യരുത്,
                       ഫോർത്ത് ഗിയറിലോടുന്ന വണ്ടി 30km/h വേഗപരിധിയ്ക്കടുത്ത് 3rd ഗിയറിലോട്ടും 
                     തേർഡ് ഗിയറിലോടുന്ന  വണ്ടി 20 km/h വേഗപരിധിയ്ക്കടുത്ത് 2nd  ഗിയറിലോട്ടുംനീങ്ങാം .
                                                             എന്നാൽ സെക്കൻഡ് ഗിയറിൽനിന്നും ഫസ്റ്റ് ഗിയറിലേയ്ക്ക് ചേഞ്ച് ചെയ്യുമ്പോൾ വണ്ടി പൂർണമായും നിർത്തിയ അവസ്ഥയിലോ തീർത്തും വേഗം കുറഞ്ഞ് നീങ്ങുന്ന അവസ്ഥയിലോ ആയിരിയ്ക്കണം.
                                              സാധാരണ ഗതിയിൽ സെക്കൻഡ് ഗിയറിലിട്ട് വണ്ടി നിർത്താവുന്നതാണ്.

Post a Comment

0 Comments