ഇനി നമുക്ക് തേർഡ് ഗിയറിലേയ്ക്ക് പോവാം.ആക്സിലേറ്ററിൽ നിന്നും വലതുകാലെടുത്ത് ഇടതുകാൽ കൊണ്ട് ക്ലച്ച് അമർത്തി ഗിയർ നോബിൽ പിടിച്ച് ഗിയർ ലിവർ മുൻപോട്ടു കൊണ്ട് വരിക ,ഒരു വശത്തോട്ടും ബലം കൊടുക്കണ്ട .ന്യൂട്രൽ പൊസിഷനിലെത്തിയ ശേഷം ഒരു വശത്തോട്ടും ബലം കൊടുക്കാതെ തന്നെ ഗിയർ ലിവർ മുൻപോട്ടു തട്ടിയിടുക,അഥവാ തള്ളിയിടുക. ഗിയർ ലിവർ വളരെ കൃത്യമായി കറക്റ്റായി തേർഡ് ഗിയർ ലിവർ പൊസിഷനിലെത്തിയിരിയ്ക്കും .ക്ലച്ചിൽ നിന്നും പതിയെ കാലെടുത്ത് ആക്സിലറേറ്റർ കൊടുത്ത് വണ്ടി ന്യായമായ ആവശ്യമായ വേഗതയിലെത്തിയ്ക്കുക .ഈ ഗിയറിൽ വണ്ടിയോടിയ്ക്കുമ്പോൾ നമുക്ക് വേഗത,പവർ,സ്മൂത്ത് നെസ് എല്ലാം ഒരു പോലെ ഫീൽ ചെയ്യും.പക്ഷെ വണ്ടി പവർ കുറച്ച് മൈലേജ് സ്മൂത്ത് നെസ് ഇവ കൂടുതൽ കൈ വരിയ്ക്കാൻ അടുത്ത ഗിയറുകളിലേയ്ക്ക് പോവേണ്ടതുണ്ട് ...............
0 Comments