വണ്ടി ഇപ്പോൾ സെക്കൻഡ്‌ ഗിയറിൽ .............

                       Bad Habits That Will Destroy Your Car Clutch

ഫസ്റ്റ് ഗിയറിലിട്ട് വണ്ടി മുന്നോട്ടു മൂവ് ചെയ്യാൻ തുടങ്ങി,ഇനി സെക്കൻഡ് ഗിയറിലോട്ട് .വണ്ടി സ്മൂത്തായിട്ടു മുൻപോട്ടു പോവുമെന്നുറപ്പാക്കി ആക്സിലേറ്ററിൽ നിന്നും പതിയെ കാൽ പിൻവലിച്ച് ക്ലച്ച് നന്നായി അമർത്തി ചവിട്ടുക.ചവിട്ടുമ്പോൾ കൂടം കൊണ്ട് കല്ലിനിട്ടടിയ്ക്കുന്നപോലെ ഒറ്റച്ചവിട്ടുചവിട്ടരുത്.എന്നാൽ തീർത്തു സാവധാനമായിപ്പോവുകയും ചെയ്യരുത്.ഇനി ഗിയർ നോബിൽ പിടിച്ച് ഇടതു കൈ ഒരല്പം ഇടത്തേയ്ക്കു ബലം കൊടുത്ത് ഗിയർ ലിവർ പുറകോട്ടു കൊണ്ട് വരുക .ഇപ്പോൾ ന്യൂട്രൽ പൊസിഷനിലെത്തി.ഇവിടെ നിന്നും ഇടത്തേയ്ക്കു ബലം കൊടുത്ത്‌ വീണ്ടും പുറകോട്ടു കൊണ്ടു വരിക, ഇപ്പോൾ ഗിയർ  ലിവർ സെക്കൻഡ് ഗിയർ പൊസിഷനിലെത്തി,ഇനി ക്ലച്ചിൽ  നിന്നും പതിയെ കാൽ പിൻവലിച്ച് അതെ ക്രമത്തിൽ ആക്സിലേറ്ററിൽ പതിയെ കാലമർത്തുക, അതായത്  കിണറ്റിൽ നിന്നും കപ്പിയും  കയറുമുപയോഗിച്ച് തൊട്ടിയിൽ വെള്ളം കോരുന്നത് പോലെ, കിണറിന്റെ അടിത്തട്ടിൽ നിന്നും തൊട്ടി പതിയെ പതിയെ പൊങ്ങി വരുന്നു,കപ്പിവഴി തൊട്ടി പൊങ്ങിവരുന്നതനുസരിച്ച് കിണറ്റുകരയിൽ നമ്മൾ നില്കുന്നിടത്തു കയറിന്റെ നീളവും ക്രമേണ കൂടിവരുന്നു.ഈ ഒരു രീതീയിൽ  മേല്പറഞ്ഞ പ്രവൃത്തിയെ ഉപമിയ്ക്കാം ,അല്ലെങ്കിൽ കുട്ടികൾ പാർക്കിലും മറ്റും കളിയ്‌ക്കുന്ന സീ സാ എന്നത് പോലെയും കരുതാം, ക്ലച്ചിൽ  നിന്നും കാലു പൂർണ്ണമായും സാവധാനം പിൻവലിച്ചശേഷവും കുറച്ചു നേരം  കുറച്ചു കൂടി വണ്ടി വേഗത കൈവരിയ്ക്കുന്നതുവരെ  ആക്സിലറേറ്റർ കൊടുക്കുക. ഇതാണ് സെക്കൻഡ് ഗിയറിൽ നിന്നും തേർഡ് ഗിയറിലേയ്ക്ക് പോവാനുള്ള മുന്നോടി. 



Post a Comment

0 Comments