സാരഥിയുടെ സീറ്റിൽ



അങ്ങനെ നമ്മൾ വണ്ടിയുടെ അടുത്തെത്തി.വണ്ടിയിൽ കയറുന്നതിനു മുൻപ് നാലു ടയറിലും കാറ്റുണ്ടോ എന്നൊന്നു നോക്കുന്നത് നല്ലതാണ് .ഡ്രൈവിംഗ് സീറ്റിലിരുന്നു.സ്റ്റാർട്ട് ചെയ്യുന്നതിനു മുൻപ് വണ്ടി ന്യുട്രൽ ഗിയറിലാക്കണം .മിക്കവാറും വണ്ടി ഫസ്റ്റ് ഗിയറിലോ മറ്റേതെങ്കിലും ഫോർവേഡ് ഗിയറിലോ റിവേഴ്‌സ് ഗിയറിലോ ആയിരിയ്ക്കും ,ആദ്യം  ബ്രേക്കിലും പിന്നെ   ക്ലച്ചിലും നന്നായി കാലമർത്തണം .ഗിയർ ലിവർ  പതിയെ മുന്നോട്ടു തള്ളുക .മുന്നോട്ടു നീങ്ങുന്നുണ്ടെങ്കിൽ അവിടെനിന്നും മറ്റൊരു പോയിൻറ്റിലെത്തും.ഇതാണ് ന്യൂട്രൽ .ഒന്നുകൂടി ഉറപ്പുവരുത്താൻ നോബ് ഒന്നുകൂടി മുൻപോട്ടു തള്ളിയിട്ടു പുറകോട്ടു കൊണ്ട് വരിക,ഇപ്പോൾ വണ്ടി ന്യൂട്രലിലാണെന്നുറപ്പായി .ചിലപ്പോൾ ഗിയർ ലിവർ ആദ്യം മുന്നോട്ടാവും നീങ്ങുക,ഇപ്പോൾ ന്യൂട്രലായി.ഉറപ്പുവരുത്താനായിട്ട് ഒന്നുകൂടി മുൻപോട്ടു കൊണ്ട് പോയിട്ട് പുറകോട്ടു കൊണ്ടുവരിക,ന്യൂട്രൽ ആയെന്നുറപ്പായാൽ വണ്ടി സ്റ്റാർട്ട് ചെയ്യാം,എന്നാലും ക്ലച്ചിൽ നിന്നും ബ്രേക്കിൽ നിന്നും കാലുമാറ്റണ്ട.പക്ഷെ ഹാൻഡ് ബ്രേക്ക് റിലീസ് ചെയ്യാൻ മറക്കരുത്,ഇനി താക്കോൽ തിരിച്ച് വണ്ടി  സ്റ്റാർട്ടാക്കണം .ബ്രേക്കിൽ നിന്നും പതിയെ കാൽ മാറ്റുക.ക്ലച്ചിൽ കാൽ അമർന്നിരിക്കുന്ന പൊസിഷനിൽ തന്നെ ഫസ്റ്റ് ഗിയറിലേക്കു ഗിയർ  ലിവർ നീക്കുക.മുൻപ് പറഞ്ഞ എല്ലാ കാര്യങ്ങളും ശ്രദ്ധയോടെ സാവധാനം ചെയ്‌താൽ മതി,വെപ്രാളവും വേഗവും ഒട്ടും വേണ്ട,ഇനി പറയാൻ പോകുന്ന കാര്യങ്ങളും അപ്രകാരം തന്നെ.ഇപ്പോൾ വണ്ടി സ്റ്റാർട്ട് ചെയ്ത് ഫസ്റ്റ് ഗിയറിലിട്ടിരിയ്ക്കുകയാണ്.ഇനി മുൻപോട്ട് പോവണം.അഥവാ മുൻപോട്ടുരുട്ടണം .ക്ലച്ചിൽ നിന്നും പതിയെ പതിയെ കാൽ അയച്ചു കൊണ്ട് വരിക.വണ്ടി മുൻപോട്ടു നീങ്ങുന്നതനുസരിച്ച് ആക്സിലറേറ്ററിൽ പതിയെ പതിയെ കാലമർത്തി കൊടുക്കുക,ഒട്ടും ബലം പ്രയോഗിയ്ക്കുകയോ ഒറ്റച്ചവിട്ടു ചവിട്ടുകയോ ചെയ്യരുത്,വണ്ടി പതിയെ മൂവ് ചെയ്യുന്നതനുസരിച്ച് ക്ലച്ചിൽ നിന്നും കാൽ റിലീസ് ചെയ്ത് വണ്ടി സാവധാനം സ്മൂത്തായി മുൻപോട്ടു പോവുന്നുണ്ടെന്നും പോവുമെന്നും ഉറപ്പു വരുത്തി...........അടുത്ത സ്റ്റെപ് എന്താണെന്ന് ഇനി  പറഞ്ഞുതരാം,.........
 

Post a Comment

0 Comments