അങ്ങനെ വണ്ടി ഓട്ടി തുടങ്ങി ............


ഹലോ കൂട്ടുകാരെ 
                                                   നമുക്കൊരു പുതിയ ബ്ലോഗെഴുത്തു തുടങ്ങാം . .കുട്ടിക്കാലം തൊട്ടേയുള്ള ഒരാഗ്രഹമായിരുന്നു വലുതാവുമ്പോൾ ഒരു കാർ സ്വന്തമാക്കണമെന്ന്‌ ,വലുതാവുംതോറും വണ്ടി ഓടിയ്ക്കാൻ പഠിക്കണമെന്ന മോഹവും വളർന്നുവന്നു .വണ്ടി ഓടിയ്ക്കാൻ പഠിച്ചു .ലൈസൻസുമെടുത്തു .പിന്നെയുള്ള കാര്യമാണ് ഓടിച്ചു കൈ തെളിയണമെന്നത്.എന്നാലല്ലേ സ്വന്തമായി വണ്ടി ഓടിയ്ക്കാൻ പറ്റൂ.
                                                                               എക്സ്പെർട്ട് ഡ്രൈവർമാർക്കേ ഡ്രൈവറായി ജോലി കിട്ടൂ.സ്വന്തം വണ്ടിയായാലും നന്നായി ഓടിയ്ക്കാൻ പറ്റിയെങ്കിലേ കാര്യമുള്ളു .അതിനുള്ള വഴികൾ എന്തൊക്കെയാണെന്നു നമുക്ക് നോക്കാം.
                              ഇടത്തോട്ടും വലത്തോട്ടും തിരിയുന്ന സ്റ്റിയറിങ്ങും മുൻപോട്ടും  പിൻപോട്ടും കറങ്ങുന്ന ചക്രങ്ങളും ചേർന്നതാണ് വണ്ടി എന്ന് ഒറ്റവാചകത്തിൽ പറയാം.
                           ഡ്രൈവിംഗ് പഠിയ്ക്കാൻ എപ്പോഴും നല്ലത് ഒരു നല്ല വാഹനവും നല്ല ഒരാശാനുമാണ്(മാസ്റ്റർ).ഇത് രണ്ടും നന്നായാൽ പകുതി കാര്യം ഓക്കെയായി.ഇംഗ്ലീഷ് അക്ഷരമാല തുടങ്ങുന്നപോലെയാണ് വാഹനത്തിൽ ആക്‌സിലേറ്റർ,ബ്രേക്ക് ,ക്ലച്ച്എന്നിവ സംവിധാനം ചെയ്തു വെച്ചിരിയ്ക്കുന്നത് .പക്ഷെ ഇത് അറബി ഭാഷയിലെ പോലെ വലതുവശത്തു നിന്നും ഇടതുവശത്തേയ്ക്കാണെന്നു മാത്രം. 
                                                                               വലത്തേയറ്റം ആക്സിലറേറ്റർ ,നടുക്കു ബ്രേക്ക്,ഇടത്തേയറ്റത്തു ക്ലച്ച് .വാഹനം വേഗത കൂട്ടാനും കുറയ്ക്കാനും ആക്സിലറേറ്റർ,വേഗത കുറയ്ക്കാനും നിർത്താനും ബ്രേക്ക് .അപ്പോൾ ക്ലച്ചോ,അത് വഴിയേ പറഞ്ഞു തരാം





Post a Comment

0 Comments