തേർഡ് ഗിയറിൽനിന്ന് ടോപ് ഗിയറിലേയ്ക്ക് (ഫോർത്ത് ഗിയറിലേയ്ക്ക്)







തേർഡ് ഗിയറിൽ ഓടിയ്ക്കുമ്പോൾ വണ്ടിയ്ക്ക് നല്ല പവറും സ്മൂത്ത് നെസ്സും കൺട്രോളും അത്യാവശ്യം വേഗതയും ഉണ്ടാവും.എന്നാൽ ഡ്രൈവിംഗ് കൂടുതൽ സ്മൂത്തും വണ്ടി കൂടുതൽ ഫ്രീയുമാകാൻ ടോപ് ഗിയറിലേയ്ക്ക് മാറ്റണം (4th ).വണ്ടിയ്ക്ക് മൈലേജ് കിട്ടണമെങ്കിലും തേർഡ് ഗിയർ കഴിഞ്ഞുള്ള ഗിയറുകളിലേയ്ക്ക് മാറ്റി വണ്ടി ഓടിയ്ക്കണം .പ്രസ്തുത ഗിയറുകളിൽ വണ്ടി ഫ്രീയാകും ,മൈലേജ് ,സ്മൂത്ത് നെസ് ഇവ കിട്ടുമെങ്കിലും നിയന്ത്രണം കുറഞ്ഞുവരുമെന്നതിനാൽ ശ്രദ്ധിയ്ക്കണം .
                                                                                                  തേർഡ് ഗിയറിൽ വേഗത 30 km/h കഴിഞ്ഞാൽ 4 th /ടോപ് ഗിയറിലേയ്ക്ക് മാറാം.
                                                                                                      മുൻപോട്ട് 5 ഗിയറുള്ള വണ്ടികളിൽ നാലാമത്തേത് ടോപ്  ഗിയറും അഞ്ചാമത്തേത് ഓവർ ഡ്രൈവുമായിരിയ്ക്കും .ഈ ഗിയറിൽ വണ്ടി ഏറ്റവും ഫ്രീ ആയിരിയ്ക്കും.മൈലേജ് നിശ്ചിതവേഗപരിധിയ്ക്കുള്ളിൽ പരമാവധി ലഭിയ്ക്കും.അമിതവേഗത്തിലോടിച്ചാൽ മൈലേജ് കുറയുകയും നിയന്ത്രണം കുറയുകയോ നഷ്ടപ്പെടുകയോ ചെയ്യുകയുംവണ്ടിയ്ക്ക്  കേടുപാടുകൾ സംഭവിയ്ക്കാനുള്ള സാധ്യത കൂടുകയും ചെയ്യും.നാലാമത്തെ ഗിയറിൽ വേഗത 40 km/h കഴിഞ്ഞാൽ ഫിഫ്‌ത് ഗിയറിലേയ്ക്ക് മാറ്റാം .ഈ ഗിയറിൽ പരമാവധി 50 -60 km/h വരെ ഓടിയ്ക്കുന്നതാണ് അഭികാമ്യം. 
                                                                                                                                മുൻപോട്ട് ആറു ഗിയറുകളുള്ള വണ്ടികളിൽ അഞ്ചാമത്തെ ഗിയറിൽ 50 km/h സ്‌പീഡ്‌ കഴിഞ്ഞാൽ ആറാമത്തെ ഗിയറിലേയ്ക്ക് മാറാം .ഇവിടെയും മാക്സിമം 60 km/h ൽ പരിമിതപ്പെടുത്തുന്നതാണ് മൈലേജിനും കൺട്രോളിനും നല്ലത്.
                                                                                                                                                 4/ 5/ 6 ഗിയറുകളിൽ വണ്ടിയോടിയ്ക്കുന്നതിനു മുൻപ് ഡ്രൈവിങ്ങിൽ അത്യാവശ്യം പ്രാവീണ്യം നേടിയിരിയ്ക്കണം .
                                                                                                                                                    








Post a Comment

0 Comments