സെക്കൻഡ്‌ ഗിയറിൽനിന്ന് തേർഡ് ഗിയറിലേയ്ക്ക് .



വണ്ടിയുടെ മുൻപോട്ടുള്ള ഗിയറുകളിൽ ശക്തിയുടെ കാര്യത്തിൽ മൂന്നാമനാണ് തേർഡ് ഗിയർ.ഫസ്റ്റ് ഗിയറിൽനിന്നും സെക്കൻഡ് ഗിയറിൽനിന്നും വ്യത്യസ്തമായി ശക്തിയോടൊപ്പം കുറച്ച് സൗമ്യതയും കൂടിയുണ്ട് തേർഡ് ഗിയറിന്‌ .ഡ്രൈവിംഗ് പഠിയ്ക്കുകയും പരിശീലിയ്ക്കുകയും ചെയ്യുന്നവർ തേർഡ്  ഗിയറിൽ നന്നായി വണ്ടി ഓടിയ്ക്കാൻ പ്രാപ്തരായാലേ ഫോർത്ത് ഗിയറിലേയ്ക്ക് അഥവാ ടോപ് ഗിയറിലേയ്ക്ക് ഇട്ട് വണ്ടി ഓടിയ്ക്കാവൂ.സെക്കൻഡ് ഗിയറിലോടുന്ന വണ്ടി ശക്തിയും വേഗതയും സ്ഥിരതയും കൈവരിച്ചുകഴിഞ്ഞാൽ തേർഡ് ഗിയറിലേയ്ക്ക് മാറ്റാം .20 KM സ്പീഡ് കടന്നാൽ  സെക്കൻഡ് ഗിയറിൽ നിന്ന് തേർഡ് ഗിയറിലേയ്ക്ക് മാറാം .20 KM TO 30 KMറേഞ്ച് ൽ വണ്ടിയോടിച്ച് വണ്ടിയുടെ അപ്പോഴത്തെ പവർ ,സ്പീഡ്,SMOOTHNESS ,സ്റ്റെബിലിറ്റി ,കൺട്രോൾ ഇവ അനുഭവിച്ചറിയുക.ഇനി നിങ്ങൾ ഒരു നല്ല ഡ്രൈവറാകാൻ അധികം ദൂരവും അധികം സമയവും ഒന്നും വേണ്ട. 

Post a Comment

0 Comments