ഈ കയറ്റം എങ്ങനെ കയറും .

വണ്ടി അത്യാവശ്യം ഉരുട്ടാൻ പഠിച്ചുകഴിഞ്ഞപ്പോഴും അവശേഷിച്ചിരുന്ന ഒരു സംശയമായിരുന്നു എങ്ങനെ കുത്തനെയുള്ള കയറ്റത്തിൽ നിന്നും എങ്ങനെ വണ്ടിയെടുക്കും എന്നത്.ഇക്കാര്യത്തിൽ പിൽക്കാലത്ത് അനുഭവത്തിൽ നിന്ന് പഠിച്ച ചില കാര്യങ്ങൾ കുറിയ്ക്കാം .ക്ലച്ചിന്റ്റെ ഉപയോഗം നന്നായി പഠിയ്ക്കുക എന്നതാണ് ഇതിൽ പ്രധാനം.ഏതു ഗിയറിലായാലും ക്ലച്ച് പൂർണമായി അമർത്തിയാൽ വണ്ടി ന്യൂട്രൽ ഗിയറിലാകും.ഗിയർ ലിവർ ന്യൂട്രൽ പൊസിഷനിലായിരിയ്ക്കുന്ന അതേ  അവസ്ഥ തന്നെ. കയറ്റത്തിൽ നിർത്തിയിട്ടിരിയ്ക്കുന്ന വണ്ടി കയറ്റത്തിലോട്ടു തന്നെ മുൻപോട്ടു പോകേണ്ടി വരുമ്പൊഴോ സെക്കൻഡ് ഗിയറിലും വണ്ടി കയറ്റം കയറാതെ വരുമ്പോഴോ ഫസ്റ്റ് ഗിയറിലേ  വണ്ടി മുൻപോട്ട്  ഓടിയ്ക്കാൻ പറ്റൂ .നിർത്തിയിട്ടിരിയ്ക്കുന്ന വണ്ടിയാണെങ്കിൽ ഹാൻഡ് ബ്രേക്ക് റിലീസ് ചെയ്യാതെ വണ്ടി ന്യൂട്രലിലാക്കി  ക്ലച്ചും ബ്രേക്കും അമർത്തി സ്റ്റാർട്ടാക്കിഫസ്റ്റ് ഗിയറിലേയ്ക്ക് ഇടുക.പിന്നീട് ഹാൻഡ് ബ്രേക്ക് റീലീസ്‌ചെയ്ത് വണ്ടി പിറകോട്ടുനീങ്ങുന്നില്ലെന്നുറപ്പാക്കി ബ്രേക്കിൽ നിന്ന് പതിയെ കാൽ പുറകോട്ടു വലിയ്ക്കുക. ബ്രേക്കിൽ നിന്ന് കാലെടുക്കരുത്.ഇതോടൊപ്പം തന്നെ ക്ലച്ചിൽ നിന്നും പതിയെ പതിയെ കാൽ പിന്നോട്ടെടുക്കുക.ഒരു നിശ്ചിത പോയിൻറ്റിലെത്തുമ്പോൾ ബ്രെയ്ക്കിന്റ്റെ സഹായമില്ലാതെ   പിന്നോട്ടുരുളാതെ നിൽക്കും. ഈയവസ്ഥയിൽ ആക്സിലറേറ്ററിൽ പതുക്കെ പതുക്കെ കാലമർത്തി വണ്ടി  മുൻപോട്ടു നീക്കുകയും അതേ ക്രമത്തിൽ തന്നെ ക്ലച്ചിൽ നിന്ന് കാൽ റിലീസ് ചെയ്യുകയും വേണം.കയറ്റം കഴിഞ്ഞാലോ സെക്കൻഡ്‌  ഗിയറിൽ കയറ്റം കയറുമെന്നു ബോധ്യമായാലോ ഫസ്റ്റ് ഗിയറിൽ നിന്ന് സെക്കൻഡ്‌  ഗിയറിലേയ്ക്ക് മാറ്റാം .

                                                  ശരിയ്ക്കും കുത്തനെയുള്ള കയറ്റമാണെങ്കിലോ തൊട്ടുപുറകിൽ വണ്ടിയുണ്ടങ്കിലോ പെഡൽ ബ്രേക്ക് ഉപയോഗിച്ച് വണ്ടി പുറകോട്ടുപോവാതെ നിർത്താനോ  നിയന്ത്രിയ്ക്കാനോ പറ്റില്ലെന്ന് ഉറപ്പോ സംശയമോ ഉണ്ടെങ്കിലോ പെഡൽ ബ്രേക്ക് നൊപ്പം ഹാൻഡ് ബ്രേക്ക് കൂടി ഉപയോഗിയ്ക്കാം.ഇങ്ങനെയുള്ളപ്പോൾ ഹാൻഡ് ബ്രേക്ക് റിലീസ് ചെയ്യാതെ ന്യൂട്രലിൽ ക്ലച്ചും ബ്രെയ്ക്കുംപൂർണ്ണമായി അമർത്തി വണ്ടി സ്റ്റാർട്ടാക്കി ഫസ്റ്റ് ഗിയറിലിട്ട് ഹാൻഡ് ബ്രേക്ക് പതിയെ പതിയെ റിലീസ് ചെയ്യുക.ഇതോടൊപ്പം വലത്തേ കാൽ ബ്രേക്കിലും ആക്സിലേറ്ററിലുമായി വെച്ച് ക്ലെച്ച്  റിലീസ് ചെയ്യുന്നതിന് ആനുപാതികമായി ഹാൻഡ് ബ്രേക്ക് ,ക്ലച്ച് ,പെഡൽ ബ്രേക്ക് ഇവ റിലീസ് ചെയ്ത് ആക്സിലറേറ്റർ കുറേശേ കൊടുത്ത് വണ്ടി മുൻപോട്ട് നീക്കാം.

                                                                                     ശരിക്കും ഡ്രൈവിങ്ങിൽ എക്സ്പെർട്ട് ആയാൽ ആദ്യത്തെ രീതിയേ  പൊതുവെ ഉപയോഗിയ്ക്കേണ്ടിവരൂ .എന്നാൽ അത്യാവശ്യമെന്നു ബോദ്ധ്യമാവുന്ന സന്ദർഭങ്ങളിൽ രണ്ടാമത്തെ രീതി പ്രയോഗിയ്ക്കാൻ മടിയ്ക്കരുത്. 

                                                                                                                                            സെക്കൻഡ്‌  ഗിയറിലോടുന്ന വണ്ടി ആ ഗിയറിൽ കയറ്റം കയറുന്നില്ലെങ്കിൽ പൂർണ്ണമായി നിർത്തേണ്ടതില്ല. വേഗത തീരെ കുറഞ്ഞുവരുമ്പോൾ ക്ലച്ചമർത്തി ഫസ്റ്റ് ഗിയറിലിട്ട് മുൻപോട്ട് പോവാം.പൂർണ്ണമായി നിർത്തിയാലോ നിർത്തേണ്ടി വന്നാലോ ആദ്യം പറഞ്ഞ മെതേഡുകളിലൊന്ന് യുക്തം പോലെ സ്വീകരിയ്ക്കാം.









Post a Comment

0 Comments