ഫസ്റ്റ് ഗിയറിൽനിന്ന് സെക്കൻഡ് ഗിയറിലേയ്ക്....




ന്യൂട്രൽ ഗിയറിലിട്ട് വണ്ടി സ്റ്റാർട്ട് ചെയ്തശേഷം ആദ്യം ഇടുന്നത് ഫസ്റ്റ് ഗിയറിലോട്ടാണ് .ഫസ്റ്റ് ഗിയറിലിട്ട് വണ്ടി മൂവ് ചെയ്തുകഴിഞ്ഞാൽ സെക്കൻഡ്‌ ഗിയറിടേണ്ടത് എപ്പോഴാണ് ?സെക്കൻഡ്‌ ഗിയറിൽ മുൻപോട്ടോടാൻ വണ്ടിയ്ക്ക് കഴിയുമെങ്കിൽ അഥവാ കഴിയുമ്പോൾ ...അതായത് നമ്മൾ വണ്ടിയെടുക്കുന്നത് ഫസ്റ്റ് ഗിയറിലിട്ട് കയറേണ്ട ഒരു കയറ്റത്തിലാണെങ്കിലോ?അപ്പോൾ നിരപ്പായ വഴിയിൽ ,അല്ലെങ്കിൽ ചെറിയ ഇറക്കത്തിൽ,അതുമല്ലെങ്കിൽ സെക്കന്റ് ഗിയറിൽ കയറാൻ പറ്റുന്ന ചെറിയ കയറ്റത്തിൽ ,ഇനി മുൻപോട്ടുള്ള ഗിയർ മാറ്റങ്ങളിലും ഈ തത്വം നമുക്ക് പ്രയോജനപ്പെടും.ഫസ്റ്റ് ഗിയറിലോടുന്ന വണ്ടിയുടെ ശബ്ദം,ശക്തി,സ്മൂത്ത്നെസ് ഇവ കണക്കിലെടുക്കണം.ശബ്ദം അധികമാണെങ്കിൽ ,വണ്ടി റെയ്‌സ് ചെയ്യുന്നുണ്ടെങ്കിൽ നമ്മൾ ആവശ്യത്തിൽ കൂടുതൽ ആക്സിലറേറ്റർ കൊടുക്കുന്നുവെന്നർത്ഥം.അപ്പോൾ ശക്തിയുംവേഗവും  ആവശ്യത്തിലധികമാകും,സ്മൂത്ത്നെസ് കുറഞ്ഞ് വണ്ടി കുതിയ്ക്കുകയോ ഉലയുകയോ കുത്തിക്കുത്തിപ്പോയി എവിടെങ്കിലും നിൽക്കുകയോ ചെയ്തേക്കാം. ആക്സിലറേറ്റർ കൊടുക്കുമ്പോൾ പതിയെപ്പതിയെ സ്മൂത്തായി കാല് കൊടുക്കുക.വണ്ടി 10  KMനപ്പുറം  വേഗതയും ആവശ്യത്തിന് ശക്തിയും സ്മൂത്തായി കൈവരിച്ച ശേഷം ആക്സിലേറ്ററിൽ നിന്നും പതിയെ കാലെടുത്ത് ക്ലച്ച് ചവിട്ടി സെക്കൻഡ്‌ ഗിയറിലേയ്‌ക്ക്‌ പോവുക . 

Post a Comment

0 Comments