പുറകോട്ടോടിയ്ക്കാൻ പ്രയാസമില്ല.




വണ്ടി മുന്നോട്ടോടിയ്ക്കാൻ മാത്രമല്ല പിന്നോട്ടോടിയ്ക്കാനും പഠിയ്ക്കണം. ഡ്രൈവിങ് ടെസ്റ്റ് പാസ്സാവാനും ഡ്രൈവിങ്ങിൽ എക്സ്പെർട്ട് ആവാനും ഇത് കൂടിയേ കഴിയൂ.H ആകൃതിയിൽ വണ്ടി ഓടിച്ചു കാണിച്ചാലേ ഡ്രൈവിംഗ് ടെസ്റ്റ് പാസായി ഫോർ വീലർ ലൈസൻസ് കിട്ടാനുള്ള പരീക്ഷയുടെ ഒന്നാം ഘട്ടം പൂർത്തിയാവൂ.രണ്ടാം ഘട്ടം റോഡിലൂടെ മുൻപോട്ടു വണ്ടിയോടിച്ചുള്ള ടെസ്റ്റ് ആണ് .മുൻപോട്ടു വണ്ടി ഓടിയ്ക്കുമ്പോൾ നമ്മുടെ ദൃഷ്ടി മുൻപോട്ട് തന്നെ ആയിരിയ്ക്കും.അപ്പോൾ പുറകോട്ടോടിയ്ക്കുമ്പോഴോ?മുഖം മുൻപോട്ടും നോട്ടം പിൻപോട്ടുമായിരിയ്ക്കണം.ഇതെങ്ങനെ സാധിയ്ക്കും?ഇതിനായി വണ്ടിയുടെ രണ്ടു റിയർ വ്യൂ മിററുകളുംവണ്ടിയുടെ  വശങ്ങളും റോഡും കാണാവുന്ന വിധം അഡ്ജസ്റ്റ് ചെയ്ത് വെക്കുക. വണ്ടിയ്ക്കകത്തുള്ള മിറർ പിന്നിലെ ഗ്ലാസിലൂടെ വണ്ടിയുടെ പിൻഭാഗത്ത് റോഡിലെ ദൃശ്യങ്ങൾ കാണാൻ പറ്റുന്ന വിധത്തിൽ വെക്കുക. ഇനി വണ്ടി പിന്നോട്ടോടിയ്ക്കാൻ പഠിയ്ക്കാം .വണ്ടിയുടെ പൊസിഷൻ Hന്റ്റെ ഇടത്തേയറ്റത്ത് മുൻഭാഗത്ത് ആയിരിയ്ക്കണം .വണ്ടിയുടെ വലതുഭാഗത്തെ റിയർ വ്യൂ മിററിലൂടെ ആദ്യം വലത്തോട്ടു തിരിയാനുള്ള പോയിൻറ്റിൽ കമ്പി കുത്തി നിർത്തിയിരിയ്ക്കുന്നതു കാണാം .വണ്ടി നേരെ പുറകോട്ടു് പതിയെ ഓടിയ്ക്കുക.ഒരു നിശ്ചിത പോയിൻറ്റിൽ എത്തുമ്പോൾ വലതുഭാഗത്തേയ്ക്കു തിരിയാനുള്ള കമ്പി മിററിലൂടെ കാണാൻ പറ്റാത്ത പോയിൻറ്റിൽ പതിയെ പതിയെ വലത്തോട്ട് തിരിയ്ക്കുക.ഏകദേശം 90 ഡിഗ്രിയിൽതിരിയ്ക്കുമ്പോൾ വണ്ടി നേർ രേഖയിൽ വരും.ഇപ്പോൾ വണ്ടി Hഎന്ന അക്ഷരത്തിൻറെ നടുഭാഗത്ത് തിരശ്ചീന രേഖയിൽ വരും.ഇനിയും അവിടന്ന് നേരത്തെ പറഞ്ഞ രീതിയിൽ തന്നെ വലത്തേയ്ക്ക് പുറകോട്ടു പോകാം.നേരെ മുൻപോട്ട് പോയി ആദ്യം ഇടതുഭാഗത്തേയ്ക്കും ഒന്നുകൂടി ഇടത്തേയ്ക്ക് തിരിഞ്ഞ് ഇടതുവശത്തെ നേർരേഖയുടെ പിൻഭാഗത്തും എത്തുക.ഒരു കാര്യം കൂടി...വണ്ടിയുടെ പുറത്തോട്ടു തലയിട്ട് പിന്നോട്ട് നോക്കി വണ്ടിയോടിച്ചാൽ ലൈസൻസ് കിട്ടില്ല. 






Post a Comment

0 Comments