വണ്ടി നിർത്തി പുറത്തിറങ്ങുമ്പോൾ



  വണ്ടി നിർത്തുമ്പോൾ ശ്രദ്ധിയ്‌ക്കേണ്ട കാര്യങ്ങൾ മുൻപ് നാം പറഞ്ഞിട്ടുണ്ട്.ഇനി വണ്ടി നിർത്തി പുറത്തേയ്ക്ക് ഇറങ്ങേണ്ടിവന്നാലോ?അപ്പോൾ വണ്ടി പാർക്ക് ചെയ്യുന്ന കാര്യത്തിൽ കുറച്ചു കാര്യങ്ങൾ ശ്രദ്ധിയ്ക്കണം.ഒരിയ്ക്കലും കുത്തനെയുള്ള കയറ്റത്തിലോ ഇറക്കത്തിലോ വണ്ടി നിർത്തിയിട്ടിട്ടുപോകരുത് .നിരപ്പായ സ്ഥലത്തു വേണം വണ്ടി പാർക്ക് ചെയ്യാൻ.റോഡിൽ വണ്ടി പാർക്ക് ചെയ്യരുത്.റോഡരികിൽ അനുവദിച്ച സ്ഥലങ്ങളിൽ മാത്രം പാർക്ക് ചെയ്യാം.വണ്ടി കഴിയുന്നതും നേരെ തന്നെ പാർക്ക് ചെയ്യുക.നിരപ്പായ സ്ഥലമാണെങ്കിൽ ഫസ്റ്റ് ഗിയറിലോ റിവേഴ്‌സ് ഗിയറിലോ വണ്ടി നിർത്തിയിടാം .ഹാൻഡ് ബ്രേക്ക് ഇടാൻ മറക്കരുത്.മുന്നോട്ട് ചെറിയ ചെരിവുള്ള സ്ഥലമാണെങ്കിൽ വണ്ടി മുൻപോട്ടുമാണെങ്കിൽ റിവേഴ്‌സ് ഗിയറിൽ വേണം പാർക്ക് ചെയ്യാൻ.പിൻപോട്ടു ചെരിവും വണ്ടി മുൻപോട്ടുമാണെങ്കിൽ ഫസ്റ്റ് ഗിയറിൽ പാർക്ക് ചെയ്യാം.വണ്ടി എന്നിട്ടും ഉരുണ്ടുപോകുമോ എന്ന് സംശയമോ പേടിയോ ഉണ്ടെങ്കിൽ ഉരുളാൻ സാധ്യതയുള്ള ഒരു ചക്രത്തിന്റ്റെ മുൻപിലോ (വണ്ടിയുടെ മുൻഭാഗം  മുൻഭാഗത്തേയ്ക്കു ചെരിവിലാണെങ്കിൽ )പിൻപിലോ (വണ്ടിയുടെ പിൻഭാഗംപിൻഭാഗത്തേയ്‌ക്ക് ചെരിഞ്ഞുകിടക്കുകയാണെങ്കിൽ)ഒരു തടസ്സം വെയ്ക്കാം.വണ്ടി നിർത്തുമ്പോൾ എപ്പോഴും മുൻപോട്ടെടുത്ത് കൊണ്ടുപോകാൻ പറ്റുന്ന വിധത്തിൽ പാർക്ക് ചെയ്യുക.പോക്കറ്റ് റോഡിൽനിന്നുമെയിൻ റോഡിലോട്ടോ പാർക്ക് ചെയ്തിടത്തു നിന്ന് പിൻപോട്ടോ വണ്ടിയെടുക്കുന്നത് അബദ്ധങ്ങൾ സംഭവിയ്ക്കാൻ ഇടയാക്കും.വാഹനങ്ങൾ ഒരു കാരണവശാലും റോഡിൻറ്റെ വളഞ്ഞ ഭാഗങ്ങളിൽ പാർക്ക് ചെയ്യരുത്.

Post a Comment

0 Comments