നമ്മുടെ വണ്ടി റോഡിൽ എവിടെ ......





എതിരെ വരുന്ന വണ്ടിയും പിറകെ വരുന്ന വണ്ടിയുമൊക്കെ നമുക്ക് കാണാം .എന്നാൽ നമ്മുടെ വണ്ടി റോഡിൽ എവിടെയാണെന്നുകൂടി അറിഞ്ഞാൽ എളുപ്പമായി .ആധുനികവാഹനങ്ങളിൽ ഇതിനുള്ള സംവിധാനങ്ങളൊക്കെയുണ്ട്.എന്നാൽ നാം പഠിയ്ക്കുന്നതോ പരിശീലനം നടത്തുന്നതോ ഇപ്പോൾ കൈവശമുള്ളതോ ആയ വണ്ടിയൊന്നും ഒരു പക്ഷെ ഈ സംവിധാനമുള്ളതാവില്ല.വണ്ടിയുടെ നീളം,വീതി എന്നിവയെപ്പറ്റി നല്ല ഒരു ധാരണ ഉണ്ടാവേണ്ടത് അത്യാവശ്യമാണ് .എങ്കിൽ മാത്രമേ വണ്ടി റോഡിലൂടെ എങ്ങനെ ഓടിയ്ക്കണം ,എവിടെ സൈഡ് ചേർക്കണം ,എവിടെ നിർത്തണം എന്നൊക്കെ അറിയാൻ പറ്റൂ .യഥാർത്ഥ കണക്കും മനക്കണക്കും ഒരു പോലെ വരണമെന്ന് ചുരുക്കം.ഇതിനേറ്റവും നല്ലത് വണ്ടി പുറകോട്ട് ഓടിച്ചു പഠിയ്ക്കുകയാണ് .കുറെ ദൂരം നിർത്താതെ പുറകോട്ട് ഓടിയ്ക്കണമെന്നല്ല ഇതിന്റെ അർഥം .ഡ്രൈവിംഗ് ലൈസൻസ് എടുക്കാൻ നമ്മൾ എച്ച് എടുക്കാറില്ലേ.ഇത് അത്രയൊന്നും കഷ്ടപ്പെടണ്ട .T ആകൃതിയിൽ വണ്ടി നേരെ മുൻപോട്ടും മുൻപോട്ടു വലതുവശത്തേക്കും മുൻപോട്ടു ഇടതുവശത്തേക്കും നേരെ പിറകോട്ടും പിറകോട്ടു ഇടതുവശത്തോട്ടും പിറകോട്ടു വലതുവശത്തോട്ടും പതിയെ ഓടിച്ച് പരിശീലിയ്ക്കാം.ഇതിനായി മൈതാനത്തു കമ്പി സെറ്റ് ചെയ്യുന്നതിന് ഡ്രൈവിംഗ് നന്നായി അറിയുന്ന ആരുടെയെങ്കിലും സഹായം തേടാവുന്നതാണ്.അവരോടു തന്നെ നമ്മൾ പഠിയ്ക്കാനുദ്ദേശിയ്ക്കുന്ന രീതിയിൽ വണ്ടി ഒന്ന് ഓടിച്ചുകാണിച്ചുതരാൻ പറയാവുന്നതുമാണ്,ഇങ്ങനെ കുറെ സമയം പരിശീലിച്ചതിനു ശേഷം വണ്ടി റോഡിലൂടെ മുൻപോട്ട് ഒന്നോടിച്ചു നോക്കൂ,വണ്ടിയുടെ ലൈനും ലെങ്തും കുറേക്കൂടി ബോദ്ധ്യപ്പെട്ടത് അനുഭവത്തിൽ അറിയാൻ പറ്റും .




Post a Comment

0 Comments