വലതു വശം ചേർന്ന് വണ്ടി ഓടിയ്ക്കാമോ ?



മുൻപിൽ പോകുന്ന ഒരു വണ്ടിയെ ഓവർടേക് ചെയ്യുന്നതിനോ റോഡിൻറെ ഇടതുഭാഗത്ത് നിർത്തിയിട്ടിരിയ്ക്കുന്ന വണ്ടിയെ കടന്നുപോവുന്നതിനോ മാത്രം വലതുവശത്തുകൂടി വണ്ടിയോടിയ്ക്കാം .ഡ്രൈവിങ്ങിൽ നല്ല പരിശീലനം സിദ്ധിച്ച ശേഷമേ മറ്റൊരു വണ്ടിയെ  ഓവർ ടേക്ക് ചെയ്യാൻ പാടുള്ളു.നിർത്തിയിട്ട  വണ്ടിയെ കടന്നുപോവുക എന്നത് ഡ്രൈവിംഗ് പഠിച്ചുകൊണ്ടിരിയ്ക്കുന്നവർക്കും പരിശീലിയ്ക്കുന്നവർക്കും ചെയ്യേണ്ടിവരുന്ന കാര്യമാണ് .ആദ്യമായി മുൻപിലുള്ള വണ്ടിയിൽ  ഡ്രൈവർ ഉണ്ടെന്ന സങ്കല്പത്തിൽ ഹോൺ അടിച്ച് ശ്രദ്ധ ക്ഷണിയ്ക്കുക. നിർത്തിയിട്ടിരിയ്ക്കുന്നവണ്ടിയുടെ  തൊട്ടുപിന്നിൽ കൊണ്ട് നിർത്തരുത്.മുന്നിലുള്ള വണ്ടിയെ കടന്നുപോകാനുള്ള അകലത്തിൽ വേഗത കുറച്ചോ ആവശ്യമെങ്കിൽ നിർത്തിയതിനു ശേഷമോകടന്നുപോവാം.മുൻപിൽപോവുന്ന വണ്ടിയെ പിൻതുടരുമ്പോളും നിർത്തിയിട്ട വണ്ടിയെ  കടന്നുപോവുന്നതിനുമുമ്പുമൊക്കെ  കുറഞ്ഞത് ഒരു വണ്ടിപ്പാടകലം നമ്മുടെ  വണ്ടിയും മുൻപിലുള്ള വണ്ടിയും തമ്മിൽ സൂക്ഷിയ്ക്കേണ്ടതാണ് .ഒരു വണ്ടിപ്പാടകലം എന്നത് മുൻപിലുള്ള വണ്ടിയുടെ പിൻഭാഗത്തുനിന്ന് നമ്മുടെ വണ്ടിയുടെ മുൻഭാഗം വരെനമ്മുടെ  വണ്ടിയുടെനീളത്തിന് തുല്യമായ അകലമാണ് .എപ്പോഴും വേഗത കുറച്ച് ,എതിർഭാഗത്ത്‌ നിന്നും വണ്ടിയൊന്നും നാം കടന്നുപോവുന്നതിന് തടസം വരുന്നില്ലെന്നും  പിൻഭാഗത്തുനിന്നും  നമ്മുടെ വണ്ടിയെ ഓവർ ടേക്ക് ചെയ്യാൻ മറ്റാരും ശ്രമിയ്ക്കുന്നില്ലെന്നും ശ്രദ്ധിയ്ക്കണം.ഉറപ്പുവരുത്തണം,...


Post a Comment

0 Comments