വണ്ടി എങ്ങനെ നിർത്താം .


വണ്ടി എങ്ങനെ സ്റ്റാർട്ട് ചെയ്യണം ,മുന്നോട്ടോടിയ്ക്കണം എന്നെല്ലാം നമ്മൾ കണ്ടു.വണ്ടി നിർത്താനോ?എപ്പോഴെല്ലാമാണ് വണ്ടി നിർത്തേണ്ടി വരിക?പ്രധാനമായും നമുക്ക് എത്തേണ്ടിടത്ത് എത്തുമ്പോൾ .പിന്നെ അപ്രതീക്ഷിതമായ സാഹചര്യങ്ങളിൽ.ഇപ്പോൾ  നമുക്ക് ആദ്യം പറഞ്ഞതിനെപ്പറ്റി  പഠിയ്ക്കാം .ആക്സിലേറ്ററിൽ കാലമർത്തിയാണ് വാഹനം നാമോടിയ്ക്കുക.ശക്തികുറഞ്ഞ ഗിയറിൽ ന്യായമായ വേഗത്തിൽ ഓടിക്കൊണ്ടിരിയ്ക്കുന്ന വണ്ടിയുടെ ആക്സിലേറ്ററിൽ നിന്നും നാം പതിയെ  കാലെടുത്താലും വണ്ടി വളരെ കുറഞ്ഞ ദൂരം മുൻപോട്ടു നീങ്ങിക്കൊണ്ടിരിയ്ക്കും . ആക്സിലേറ്ററിൽ നിന്നും കാലെടുത്ത് വാഹനത്തിന്റെ വേഗത കുറയ്ക്കാനായി ബ്രേക്കിൽ മെല്ലെ ക്രമമായി കാലമർത്തുക.വേഗത കുറയ്ക്കാൻ ആക്സിലേറ്ററിൽ നിന്നും കാലെടുത്ത് വേഗത കുറഞ്ഞു വരുമ്പോൾ ശക്തി കൂടിയതും വേഗത കുറഞ്ഞതുമായ ഗിയറിലേയ്ക്ക്,ഗിയറുകളിലേയ്ക്ക് ഡൌൺ ചെയ്യേണ്ടി വന്നേക്കാം.ആക്സിലേറ്ററിൽ നിന്നും കാലെടുത്ത് ക്ലച്ചിൽ കാലമർത്തി ഗിയർ ഡൌൺ ചെയ്യാം .,ഇറക്കത്തിലോ നല്ല വേഗതയിലോ ആണെങ്കിൽ വേഗത കുറയ്ക്കാൻ ബ്രേക്ക് ക്രമാനുഗതമായി പ്രയോഗിയ്ക്കണം,  ആവശ്യം കഴിയുമ്പോൾ ബ്രേക്കിൽ നിന്നും കാലെടുക്കുകയും വേണം . വേഗത തീരെ കുറഞ്ഞ് വരുമ്പോൾ അതായത് വണ്ടി നിരങ്ങി നീങ്ങുന്ന അവസ്ഥയിൽ ക്ലച്ചിൽ കൂടി കാലമർത്തി ബ്രേക്കിലും  നന്നായി കാലമർത്തി വണ്ടി നിർത്തുക .



Post a Comment

0 Comments