സ്റ്റിയറിങ്ങിൽ കൈകളുടെ പൊസിഷൻ







 വാഹനമോടിയ്ക്കാൻ പഠിയ്ക്കുമ്പോൾ  ആദ്യം നേടേണ്ടത് സ്റ്റിയറിംഗ് ബാലൻസാണ്.കുട്ടിയ്ക്കാലത്ത്  ഡ്രൈവിങ്ങിനോടുള്ള ആവേശം കൊണ്ട് വാഹനസംബന്ധമായും ഡ്രൈവിംഗ് സംബന്ധമായും ഉള്ള എല്ലാ പുസ്തകങ്ങളും തേടിപ്പിടിച്ചും കണ്ണിൽപ്പെട്ടതുമൊക്കെ ജിജ്ഞാസയോടെ വായിയ്ക്കുമായിരുന്നു.അന്ന് ഇന്നത്തെപ്പോലെ വാഹനസംബന്ധമായ പ്രസിദ്ധീകരണങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല.അവയിലൊക്കെ പലപ്പോഴും ആവർത്തിച്ച് വായിച്ചിട്ടുള്ള ഒരു കാര്യമായിരുന്നു വാഹനമോടിയ്ക്കുമ്പോൾ കൈ സ്റ്റിയറിങ്ങിൽ പിടിയ്ക്കേണ്ടത് എങ്ങനെ എന്നത്.ക്ലോക്കിൽ സമയം പത്ത് മണി പത്ത് മിനിറ്റ് എന്നത്തിനു സമാനമായ പൊസിഷനായിരുന്നു എല്ലാ  പുസ്തകങ്ങളിലും വായിച്ചിരുന്നത് .ഇതിന്റെ ഒരു ചിത്രവും ഒപ്പം കൊടുത്തിരുന്നു.എന്നാൽ പിന്നീട് വാഹനമോടിയ്ക്കാൻ പഠിച്ചപ്പോഴും ഇപ്പോൾ വാഹനമോടിയ്ക്കുമ്പോഴും ആ പൊസിഷനിൽ അല്ല സ്റ്റിയറിങ്ങിൽ കൈ വെക്കുന്നത് . ഈയടുത്ത കാലത്തിറങ്ങിയ പുസ്തകങ്ങളിൽ ഒൻപതു മണി പതിനഞ്ചു മിനിറ്റ് എന്ന പൊസിഷനാണ് പറഞ്ഞിട്ടുള്ളത്.ഇടതു കൈ ഒൻപതു മണി എന്ന പൊസിഷനിലും വലതുകൈ പതിനഞ്ചുമിനിറ്റ് എന്ന പൊസിഷനിലും .ഇതാണ് ശരി എന്നാണ് എന്റെയും അഭിപ്രായം. മറ്റൊന്ന് അന്നും ഇന്നും ഒരുപോലെ പറയുന്ന ഒരു കാര്യമാണ് പുഷ് പുൾ മെതേഡ് .വലത്തേയ്ക്ക് വാഹനം തിരിയ്ക്കുമ്പോൾ ഇടതുകൈ കൊണ്ട് സ്റ്റിയറിംഗ് വലത്തേയ്ക്ക്   തള്ളിക്കൊടുക്കുകയും വലതുകൈ കൊണ്ട് സ്റ്റിയറിംഗ് വലത്തേക്ക് വലിക്കുകയും ചെയ്യുക .ഇടത്തോട്ടാണു തിരിയ്ക്കുന്നതെങ്കിൽ ഇടതുകൈ കൊണ്ട് സ്റ്റിയറിങ് ഇടത്തോട്ട് വലിക്കുകയും വലതുകൈ കൊണ്ട് സ്റ്റിയറിങ് ഇടത്തോട്ടു തള്ളികൊടുക്കുകയും ചെയ്യുക,ഈ സമയത്തെല്ലാം കൈകളുടെ പൊസിഷൻ ഏകദേശം ഒൻപതു മണി  പതിനഞ്ചു മിനിറ്റ്.എന്നരീതിയിലായിരിയ്ക്കണം.അതായത് സ്റ്റിയറിങ് കറങ്ങുന്നതിന്റെ പുറകെ കൈയും കറങ്ങരുത്‌ എന്നത്പ്രത്യേകം  ശ്രദ്ധിയ്ക്കുക ..............




Post a Comment

0 Comments