അല്പലാഭം പെരുംചേതം

/>



                                                         പണ്ടുകാലം മുതലേ നമ്മളൊരുപാട് കേട്ടിട്ടുള്ള ഒരു പഴഞ്ചൊല്ലാണിത്.ചെറിയൊരു ലാഭത്തിനു വേണ്ടി ഓരോന്ന്  ചെയ്‌തുവെയ്ക്കും.ഒടുവിൽ വലിയ നഷ്ടങ്ങൾ സംഭവിയ്ക്കും.ഇപ്പോൾ ഇങ്ങനെ ചെയ്യുന്നവരുണ്ടോ എന്നറിയില്ല.തീരെ ഇല്ല എന്ന് ഉറപ്പു പറയാനും കഴിയുന്നില്ല.ന്യൂട്രൽ ഗിയറിൽ വണ്ടി എൻജിൻ ഓഫ് ചെയ്ത് ഓടിയ്ക്കുന്നവരെ പറ്റിയാണ് പറയുന്നത്.എന്തോ വലിയ ലാഭം വണ്ടിയുടെ മൈലേജിൻറ്റെ  കാര്യത്തിൽ ഉണ്ടാക്കിയെടുക്കുന്നു എന്നതാണ് ഇവരുടെ ഭാവം.എന്നാൽ ഏറ്റവും അപകടം പിടിച്ച രീതിയാണിത്.ഏത് ഗിയറിലോടുന്ന വണ്ടിയായാലും വണ്ടിയുടെ ചക്രങ്ങളും എൻജിനും ഗിയർ സിസ്റ്റവും ആയി മൊത്തത്തിൽ ഒരു പിടുത്തമുണ്ട്.ന്യൂട്രൽ ഗിയറിൽ എഞ്ചിൻ  ഓഫാക്കി വണ്ടിയോടിയ്ക്കുമ്പോൾ ഈ പിടിത്തമാണ് നഷ്ടമാകുന്നത്.

                                                                                                                                  വലിയ ഇറക്കത്തിൽ ഒരു ടയർ ഉരുട്ടിവിട്ടാൽ ഏറ്റവും വേഗം കൂടിയതും ഏറ്റവും അനിയന്ത്രിതവും ഏറ്റവും അപകടകരവുമായ രീതിയിലാകും അത് മുൻപോട്ടുപോകുക.ഇത് തന്നെയാകും ന്യൂട്രൽ ഗിയറിൽ എൻജിൻ ഓഫാക്കി ഇറക്കമിറങ്ങുന്ന വണ്ടിയുടെയും അവസ്ഥ.നിയന്ത്രണാതീതമായ വേഗതയിൽ ബ്രേക്ക് നഷ്ടപ്പെട്ടാലും കൂടിയുള്ള  അവസ്ഥ പറയേണ്ട കാര്യമില്ല.പറഞ്ഞിട്ടും കാര്യമില്ല.








Post a Comment

0 Comments