സാരി ധരിക്കുന്ന സോദരിമാരോട്.

                                    സാരി ധരിക്കുന്ന സോദരിമാരോട് എന്നാണ് ഈ പോസ്റ്റിൻറ്റെ തലക്കെട്ടെങ്കിലും ചുരിദാറിടുന്നവർക്കും ഇത് ബാധകമാണ് .കാറിൽ യാത്ര ചെയ്യുമ്പോൾ പലർക്കും പറ്റുന്ന ഒരു പിഴവിനെ പറ്റിയാണിത് .സൈഡിലിരുന്ന് യാത്ര ചെയ്യുന്ന സ്ത്രീകളിലധികവും സാരിയുടെ  താഴ്ഭാഗം  ഡോർ അടച്ചിട്ടിരിക്കുന്ന അവസ്ഥയിലും ഡോറിനു പുറത്തേക്കു കിടക്കുന്നത് ശ്രദ്ധിക്കാറില്ല .അപൂർവ്വമായിട്ടാണെങ്കിലും ഷാളും ചുരിദാറും ധരിക്കുന്നവരിലും ഇങ്ങനെ കാണാറുണ്ട്.ഇത് മൂലം അപകടമുണ്ടാകുമോ  എന്നതും   ഉണ്ടായാൽ അതെത്രത്തോളം മാരകമാകുമോ  എന്നതും മുൻകൂട്ടി പറയാൻ പറ്റില്ല.അത് കൊണ്ട് ഇത്തരം കാര്യങ്ങളിൽ വനിതകൾ കൂടുതൽ ശ്രദ്ധ പുലർത്തേണ്ടത് അനിവാര്യമാണ് .അതെ പോലെ തന്നെ മറ്റൊന്നാണ് ഓട്ടോറിക്ഷ പോലെ തുറന്ന വാഹനങ്ങളിലും ബൈക്ക് പോലെ ഇരുചക്രവാഹനങ്ങളിലും സഞ്ചരിക്കുന്ന സോദരിമാരുടെ കാര്യം.പലരും സാരിയുടെയോ ഷാളിന്റ്റെയോ തലപ്പ് ചക്രങ്ങൾക്കിടയിലേക്ക് കയറാൻ സാധ്യതയുള്ള വിധം അശ്രദ്ധമായി ഇട്ടിരിക്കുന്നത് കാണാം.സ്വയം കൃതാനർത്ഥം മൂലം വലിയൊരാപകടം ഉണ്ടാക്കുന്നതിലും നല്ലത് അല്പമെങ്കിലും ശ്രദ്ധിച്ച് അതൊഴിവാക്കുന്നതല്ലേ ?

Post a Comment

0 Comments