പോക്കറ്റ് റോഡും മെയിൻ റോഡും പിന്നെ പാർക്കിങ്ങും.


തലക്കെട്ട് കാണുന്നതുപോലെ ഒരുപാട് പരത്തിപ്പറയേണ്ട ഒരു വിഷയമൊന്നുമല്ല ഇത്. വാഹനങ്ങൾ അത്യാവശ്യം വന്നാൽ നമ്മൾ മെയിൻറോഡിൽ സൈഡൊതുക്കി പാർക്ക് ചെയ്യാറുണ്ട്. വാഹനം റോഡിൻറ്റെ ഇടതുവശം ചേർന്നോടിയ്ക്കുന്നതുപോലെ പാർക്ക് ചെയ്യുന്നതും ഇടത് ഭാഗത്ത്  തന്നെയാണ്.എന്നാൽ മെയിൻ റോഡിൽ നിന്നും പോക്കറ്റ് റോഡ് ഉള്ളഭാഗത്ത് എങ്ങനെയാണ് വാഹനം പാർക്ക് ചെയ്യേണ്ടത്.ഒരിയ്ക്കലും പോക്കറ്റ് റോഡിൽ നിന്നും വരുന്ന വാഹനത്തിന് മെയിൻ റോഡിലൂടെ വരുന്ന വാഹനത്തെ കാണാൻ പറ്റാത്ത വിധത്തിൽ പോക്കറ്റ് റോഡ് തുടങ്ങുന്ന ഭാഗത്തോട് ചേർത്തിടരുത്.എത്രത്തോളം പരമാവധി അകലം പാലിയ്ക്കാമോ അത്രത്തോളം പരമാവധി അകലം പാലിച്ച് വാഹനമിടുക.ഇപ്രകാരം ചെയ്തില്ലെങ്കിൽ  പോക്കറ്റ് റോഡിൽ നിന്നും മെയിൻ റോഡിലേക്കുള്ള വാഹനങ്ങളുടെ പ്രവേശം ദുഷ്കരമാകുവാനും  ശ്രദ്ധയില്ലാതെ റോഡിലേയ്ക്ക് പ്രവേശിയ്ക്കുന്ന വാഹനങ്ങൾ മെയിൻറോഡിലൂടെപോകുന്ന വാഹനവുമായി കൂട്ടിയിടിച്ച്   അപകടത്തിൽപ്പെടാനും സാധ്യതയുണ്ട്.

Post a Comment

0 Comments