എതിരെ വണ്ടി വരുമ്പോൾ



    റോഡിന് ഇടതുഭാഗം ചേർന്നാണ് നമ്മൾ വണ്ടിയോടിയ്ക്കേണ്ടത്. എതിർ ദിശയിൽ 
നിന്ന് വരുന്ന വണ്ടികൾ നമ്മുടെ വലതു ഭാഗത്തുകൂടിയാണ് കടന്നുപോവുന്നത്. അതായത് അവർ 
വരുന്നത് അവരുടെ ഇടതു വശത്തുകൂടിയാണ്. ഇപ്പോൾ മിക്കവാറും വലിയ റോഡുകളുടെ 
മദ്ധ്യഭാഗത്തു കൂടി ഒരു വെള്ള വര കാണും. മുൻപോട്ടു പോവുന്ന വണ്ടിയുടെ വലതു 
ഭാഗത്തായിരിയ്ക്കും ഈ വര . വണ്ടിയുടെ ഇടതു ഭാഗത്തും ഒരു വെള്ള വര കാണും . 
അതിനപ്പുറത്തുള്ള സ്ഥലത്തു കൂടിയാണ് കാൽനടയാത്രക്കാർ നടക്കേണ്ടത്. ഈ രണ്ടു 
വരകൾക്കിടയിലൂടെ വേണം വണ്ടി മുൻപോട്ടോടിയ്ക്കേണ്ടത്. വണ്ടിയുടെ ഇടതു വശത്തെയും 
വലതു വശത്തെയും റിയർ വ്യൂ മിററുകൾ കൃത്യമായി അഡ്ജസ്റ്റ് ചെയ്തു വെച്ചാൽ ഈ 
രണ്ടു വരകളും നമുക്ക് കാണാൻ സാധിയ്ക്കും. അവയ്ക്കു മദ്ധ്യത്തിലൂടെ 
വണ്ടിയോടിയ്ക്കാനും പറ്റും.

Post a Comment

0 Comments